
വീട്ടുചുവരിലെ ചില്ലു ഫ്രെയിമില്‍ തൂങ്ങിയാടുന്ന മകണ്റ്റെ ഓമനത്തം തുളുമ്പുന്ന ഫോട്ടോയും മുറിയുടെ ഒരു മൂലയില്‍ പൊടിപിടിച്ചു കിടക്കുന്ന പഠനോപകരണങ്ങളും അലമാരയുടെ ഒരടുക്കില്‍ വെച്ച ഇസ്തിരി ചുളിയാത്ത കുഞ്ഞുടുപ്പുകളും കാണുമ്പോള്‍ മിനിയെന്ന മാതാവിണ്റ്റെ നെഞ്ചില്‍ തീപ്പടരും. പൊന്നോമനയുടെ കുസൃതി നിറഞ്ഞ ഓര്‍മകള്‍ വീണ്ടും മനസില്‍ തികട്ടുമ്പോള്‍ ഈ മാതൃഹൃദയം വിങ്ങി നുറുങ്ങും. രക്തത്തിണ്റ്റെ അംശമായ മകണ്റ്റെ തിരോധാനമോര്‍ത്ത് ഈ അമ്മയുടെ കണ്ണുകള്‍ നദിയായി പരിണമിക്കാത്ത ദിനങ്ങളില്ല. സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ര്‍ത്താവ് രാജുവും സഹധര്‍മിണിയുടെ വ്യഥയില്‍ പങ്കുചേരും. ഏകമകണ്റ്റെ ദുരൂഹമായ തിരോധാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ദമ്പതികള്‍ നീറുന്ന മനസുമായി കണ്ണീര്‍ക്കായലില്‍ തന്നെയാണ്. രാഹുലിണ്റ്റെ തിരോധാനത്തിന് രണ്ടാണ്ടു പൂര്‍ത്തിയാകുന്നതോടൊപ്പം കരയാന്‍ മാത്രം വിധിക്കപ്പെട്ട് ഒരു മാതൃദിനം കൂടി കടന്നുപോകുന്നു. പുത്ര വിരഹത്താല്‍ മനസ് വെന്തുനീറുമ്പോഴും ഈ അമ്മയ്ക്കു സ്വന്തം മകനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ്.
ദുരന്തം തീമഴയായ് പെയ്തിറങ്ങിയ ഒരു സായാഹ്നം
2005 മെയ് 18. ആലപ്പുഴ ആശ്രമം വാര്‍ഡിലെ രാഹുല്‍ നിവാസില്‍ മിനി-രാജു ദമ്പതികളെ സംബന്ധിച്ചടുത്തോളം ഏറെ ശപിക്കപ്പെട്ടതായിരുന്നു ആ വേനലവധിക്കാലം. അന്നു വൈകിട്ടു നാലിനാണ് ഇരുവരുടെയും ഹൃദയത്തെ കുത്തിനോവിച്ച സംവമുണ്ടായന്നത്. കളിച്ചും ചിരിച്ചും ചിത്രശലത്തെപ്പോലെ കുസൃതിയെ വര്‍ണലോകത്ത് നീരാടുകയായിരുന്നു രാഹുലെന്ന ഏഴുവയസുകാരന്. പിതാവിനു ഗള്‍ഫില്‍ ജോലിയായതിനാല്‍ അമ്മയുടെ സ്നേഹലാളനയേറ്റാണ് അവന് വളര്‍ന്നത്. അവണ്റ്റെ കുസൃതികള്‍ ആ അമ്മയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. സ്കൂളടച്ചതോടെ ക്രിക്കറ്റ് കളിയിലായിരുന്നു ഏറെ കമ്പം. ദിനേന രാവിലെയും വൈകിട്ടും അയല്‍വാസികളായ കുട്ടികളോടൊപ്പം അവന് വീടിനു സമീപത്തുള്ള ചെറിയ മൈതാനത്തായിരിക്കും. അന്നു വൈകിട്ടും കൂട്ടുകാരൊത്ത് ക്രിക്കറ്റു കളിക്കുയായിരുന്നു രാഹുല്‍. ദാഹത്താല്‍ വെള്ളം കുടിക്കാനായി കൂട്ടുകാരുടെ ഇടയില്‍നിന്നും മാറിയ രാഹുല്‍ അപ്പൂപ്പന്താടി പോല്‍ അപ്രത്യക്ഷമായത് പൊടുന്നനെയായിരുന്നു. മിനിയെ സംബന്ധിച്ചടുത്തോളം തുടര്‍ന്നങ്ങോട്ട് കണ്ണീരിണ്റ്റെ ചുട്ടുപൊള്ളുന്ന ദിനങ്ങളായിരുന്നു. മകണ്റ്റെ തിരോധാനമറിഞ്ഞു മൂന്നാംനാള്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് രാജു നാട്ടിലെത്തി. രാജ്യം നീളെ അന്വേഷണ സംഘങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ദിവസങ്ങള്‍.. ആഴ്ചകള്‍.. മാസങ്ങള്‍.. വര്‍ഷങ്ങള്‍.. കലണ്ടറില്‍ ദിവസമാനകങ്ങള് കൊഴിഞ്ഞു കൊണ്ടേയിരുന്നു. മകണ്റ്റെ വരവിനായി ദൈവത്തെ വിളിച്ച് മാതാപിതാക്കള്‍ കേഴുമ്പോഴും മറുാഗത്ത് തെളിവൊന്നും ലിക്കാതെ അന്വേഷണ സംഘം ഇരുളില്‍ തപ്പുകയായിരുന്നു. രാഹുല്‍ എവിടെയായിരിക്കുമെന്ന ചോദ്യം മാത്രം അവരുടെ മനസുകളെ വേട്ടയാടി. അങ്ങനെയാണ് ആലപ്പുഴ ടൈനി ടോട്സ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ മൂന്നാംതരം വിദ്യാര്‍ഥി കാണാതാവുന്ന കുട്ടികളുടെ പട്ടികയിലേക്കും തുടര്‍ന്ന് വാര്‍ത്തകളുടെ ലോകത്തും ഇടംനേടിയത്.
അന്വേഷണത്തിണ്റ്റെ കഥ
ലോക്കല്‍ പോലീസിനായിരുന്നു കേസന്വേഷണത്തിണ്റ്റെ പ്രാഥമിക ചുമതല. സംസ്ഥാനത്തെ ിക്ഷാടന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ അന്വേഷങ്ങള്‍ മുഴുവന്‍. എന്നാല്‍ ഇവര്‍ക്കു ലിച്ചത് നിരാശ മാത്രം. ഇതിനിടെ രാഹുലിണ്റ്റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും ചുറ്റിപ്പറ്റിയും അന്വേഷണോദ്യോഗസ്ഥരുടെ കണ്മുനകള് നീണ്ടു. ഇതും ഫലവത്തായില്ല. ക്രൈം ഡിറ്റാച്ചുമെണ്റ്റിണ്റ്റെ പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു അടുത്ത ഊഴം. അയല്‍സംസ്ഥാനങ്ങളിലേക്കു അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പുറപ്പെട്ടിടത്തു തന്നെ ഇവരും തിരിച്ചെത്തി. ഇതിനിടെയാണ് മാധ്യമവാര്ത്തകളറിഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഹുലിണ്റ്റെ വീട് സന്ദര്‍ശിച്ചതും കേസന്വേഷണം മധ്യമേഖലാ ഡി.ഐ.ജി ആര് ശ്രീലേഖയ്ക്കും സംഘത്തിനും കൈമാറിയതും. ഇവരുടെ മേല്‍നോട്ടപ്രകാരം ക്രൈം റിക്കാര്ഡ്സ്്് ബ്യൂറോ ഡി.വൈ.എസ്.പി വിജയകുമാറും സംഘവും തിരച്ചില്‍ ശക്തമാക്കി. ഏറെ കഴിയാതെ ഇവരുടെ ശ്രമവും പരാജയത്തിണ്റ്റെ പട്ടികയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ഇതിനിടെ അന്വേഷണത്തിണ്റ്റെ ാഗമെന്നോണം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ ചെമ്പന്തറ കൊലക്കേസ് പ്രതിയെ ഈ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യലിനു വിധേയമാക്കി. ഇതേക്കുറിച്ച് ഇയാള്‍ക്കും ഒന്നും പറയാനുണ്ടായില്ല. അങ്ങനെ, തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ വീണ്ടും സങ്കീര്‍ണതയിലേക്ക് കൂപ്പുകുത്തി. തുടര്‍ന്നാണ് കേസില്‍ പുരോഗതിയില്ലെന്നു തിരിച്ചറിഞ്ഞ പിതാവ് രാജു 2005 ആഗസ്തില്‍ ഹൈക്കോടതിയെ സമീപിപ്പച്ചത്.
സി.ബി. ഐ അന്വേഷണവും കൃഷ്ണപിള്ളയുടെ വെളിപ്പെടുത്തലും
ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേസ് സി.ബി.ഐ ചെന്നൈ യൂനിറ്റ് ഏറ്റെടുത്തു. എന്നാല്‍ കേസില്‍ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ സി.ബി.ഐക്കും സാധിച്ചില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങവെഡിസംബര് 15 ന് മറ്റൊരു സംവം അരങ്ങേറി. രാഹുലിനെ കൊന്ന് വീട്ടിരികിലെ ചതുപ്പില്‍ താഴ്ത്തിയത് താനാണെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴ ഹരിപ്പാട് തുലാംപറമ്പ് അമൃതേത്ത് വീട്ടില്‍ കൃഷ്ണപിള്ളയെന്ന മധ്യവയസ്കന് രംഗത്തുവന്നു. തീര്‍ത്തും അശുകരമായ വാര്‍ത്തകേട്ട് രാജു-മിനി ദമ്പതികളുടെ ഉള്ളുവീണ്ടും പിടഞ്ഞു. രാഹുലിണ്റ്റെ മാതാവ് മിനി ബോധരഹിതയായി. കേട്ട വാര്‍ത്ത ഒരിക്കലും സത്യമായി വിക്കല്ലേയെന്ന് ഇരുവരും ദൈവത്തോട് കരഞ്ഞു കേണു. മിനിയുടെ ബന്ധുക്കളും നാട്ടുകാരും ആ പ്രാര്‍ഥന ഏറ്റുപിടിച്ചു. അടൂരില്‍ പാറക്കോട് എന്ന സ്ഥലത്തുവച്ച് നല്ലക്ക എന്ന നാടോടി ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു കൃഷ്ണപിള്ള. ആ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെയാണ് രാഹുലിനെ കൊന്നത് താനാണെന്ന് ഇയാള്‍ പോലിസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്നുള്ള നിമിഷങ്ങള്‍ ആലപ്പുഴയെ സംബന്ധിച്ചടുത്തോളം ഉദ്വേഗരിതമായിരുന്നു. അടുത്ത ദിവസം വൈകിട്ടുതന്നെ അന്നത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ജില്ലാ പോലിസ് സൂപ്രണ്ട് വര്‍ഗീസ് ജോര്‍ജ്, ഡി.വൈ.എസ്.പി നജീബ്, അടൂറ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി അജിത്, എസ്.ഐ അബ്ദുല്‍ റഹ്മാന് എന്നിവരടങ്ങുന്ന പോലിസ് സംഘം കൃഷ്ണപിള്ളയെ തെളിവെടുപ്പിനായി രാഹുലിണ്റ്റെ വീട്ടിലേക്കു കൊണ്ടുവരികയുണ്ടായി. നേരത്തെ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിനടുത്തുള്ള ചതുപ്പുനിലവും കുളവും മോട്ടോറുകള്‍ ഉപയോഗിച്ചു വറ്റിക്കാനായിരുന്നു ശ്രമം. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ചെളിയും മണ്ണും നീക്കി. മകന് കൈയെത്താ ദൂരത്തുണ്ടെന്നു പറഞ്ഞവര്‍ തന്നെ അവണ്റ്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുമ്പോള്‍ രാജുവിണ്റ്റെയും മിനിയുടെയും മനസ് വീണ്ടും തകര്‍ന്നു. കുളത്തില്‍ നിന്നും ലിക്കുന്നത് തങ്ങളുടെ മകനെ സംബന്ധിച്ചുള്ള ഒന്നുമായിരിക്കരുതേയെന്ന് ഇരുവരും കരഞ്ഞു പ്രാര്‍ഥിച്ചു. വെളിച്ചക്കുറവു മൂലം തിരച്ചില്‍ അടുത്ത ദിവസത്തേക്കു മാറ്റിയെങ്കിലും പിറ്റേന്നും തെളിവാകുന്ന യാതൊന്നും കണ്ടെത്താനായില്ല. കുളം വറ്റിച്ചപ്പോള്‍ പോലിസിന് ലിച്ചത് മണ്ണുപുരണ്ട കുറച്ചു തുണിക്കഷ്ണങ്ങള്‍ മാത്രമായിരുന്നു. ചുവന്ന ഷര്‍ട്ടും ചാര നിറത്തിലുള്ള ഹാഫ്ട്രൌസറുമായിരുന്നു കാണാതാകുമ്പോള്‍ രാഹുലിണ്റ്റെ വേഷം. ഇതോടെ കൊലക്കേസ് പ്രതിയുടെ വാദം വ്യാജമാണെന്നു തെളിഞ്ഞു.
പിന്നെയും പരീക്ഷണങ്ങള്‍; അ്യൂഹങ്ങളും
മകനെയോര്‍ത്ത് ഊണും ഉറക്കുപേക്ഷിച്ച് പ്രാര്‍ഥനയും കണ്ണീരുമായി കഴിഞ്ഞുകൂടവെ രാജു-മിനി ദമ്പതികളുടെ മനസില്‍ ഇടിത്തീയായി മറ്റൊരു വാര്‍ത്തകൂടി വന്നു പതിച്ചു. വീട്ടുമുറ്റത്തെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹമുണ്ടെന്നായിരുന്നു ആ അ്യൂഹം. ഉടനെ നാട്ടുകാര്‍ ഓടിക്കൂടി, പോലിസ് ജീപ്പുകള്‍ രാഹുല്‍ നിവാസ് ലക്ഷ്യമാക്കി നീങ്ങി. മാതാപിതാക്കളുടെ കണ്മുന്നില്വച്ച് നാട്ടുകാരും നിയമപാലകരും ടാങ്ക് പൊളിച്ചുനീക്കി. ഇത്തവണയും തുമ്പൊന്നും ലിച്ചില്ല. തുടര്‍ന്ന് അന്വേഷണത്തിണ്റ്റെ ാഗമായി ഇടുക്കി, കോട്ടയം ജില്ലകളിലും പോലിസ് ഇവരെ കൊണ്ടു പോയെങ്കിലും കനത്ത നിരാശയോടെ വീടണയാനാനായിരുന്നു വിധി. ഇതിനിടെ രാഹുലിനോട് രൂപസാദൃശ്യമുള്ള കുട്ടിയുടെ മൃതദേഹം ആന്ധ്രയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ആളിക്കത്തുന്ന മനസും തളര്‍ന്ന ശരീരവുമായി രാജു ആന്ധ്രയിലേക്ക് തീവണ്ടി കയറി. തെളിവെടുപ്പിനിടെ മൃതദേഹം തണ്റ്റെ മകനല്ലെന്നു ആ പിതാവ് തിരിച്ചറിഞ്ഞു. നിമിഷമാത്ര രാജുവിണ്റ്റെ മനസ് തെളിഞ്ഞെങ്കിലും നാട്ടിലേക്കുള്ള മടക്കയാത്രയില്‍ മനസ് ജിജ്ഞാസയുടെ കാര്‍മേഘങ്ങള്‍ കൊണ്ടു മൂടി. മകന് എവിടയായിരിക്കുമെന്ന ചോദ്യമായിരുന്നു പിന്നെ, മനസില്‍ നിറയെ.
അന്വേഷണം അയല്‍വാസിയിലേക്ക്
കേസിണ്റ്റെ പ്രഥമ ഘട്ടത്തില്‍ ലോക്കല്‍ പോലീസിണ്റ്റെ സംശയമുന രാഹുലിണ്റ്റെ അയല്‍വാസി റോജോയിലേക്കു നീങ്ങിയിരുന്നു. സംവദിവസം ഇയാളെ മൈതാനത്ത് ചിലര്‍ കണ്ടതാണ് സംശയം ഇയാള്‍ക്കെതിരേ തിരിയാന്‍ കാരണം. ഇയാളെ കേന്ദ്രീകരിച്ചായിരുന്നു സി.ബി.ഐയുടെ പിന്നീടുള്ള അന്വേഷണം. ഇതേക്കുറിച്ച് റോജോയുടെ മാതാപിതാക്കളായ ജോര്‍ജിനും ആഗ്നസിനും പറയാനുള്ളത് ഇങ്ങനെ: സംവദിവസം റോജോ കുട്ടികളുടെ ക്രിക്കറ്റു കാണുകയായിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ കളി തീരുംമുമ്പ് അവന് തിരിച്ചുപോന്നു. പിന്നീട് തണ്റ്റെ കൈയില്‍നിന്ന് പണം വാങ്ങി പലിശക്കാരനു കൊടുക്കാന്‍ പോയി. തുടര്‍ന്നാണ് രാഹുലിനെ കാണാതായ വിവരമറിയുന്നത്. അല്‍പ്പനേരം കഴിഞ്ഞ് തിരിച്ചെത്തിയ റോജോ നാട്ടുകാര്‍ക്കൊപ്പം കുട്ടിയെ തിരയാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ രാഹുലിനെ സമീപിക്കുകയും ആരണത്തിനും മോചന ദ്രവ്യത്തിനുമായി തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് സി.ബി.ഐയുടെ ആദ്യനിഗമനം. തുടര്‍ന്ന് റോജോയെ ബാംഗ്ളൂരില്‍ കൊണ്ടുപോയി നുണപരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും തെളിവൊന്നും ലിച്ചില്ല. കേസിണ്റ്റെ ഗതി വീണ്ടും അനിശ്ചിതത്വത്തിണ്റ്റെ മുള്‍പ്പടര്‍പ്പില്‍ കുരുങ്ങി. ഈ സാഹചര്യത്തിലാണ് റോജോയെ നാര്‍ക്കോ അനാലിസിസിനും ബ്രൈന്‍ മാപ്പിങ്ങിനും വിധേയമാക്കാന്‍ അന്വേഷണസംഘം നിര്‍ബന്ധിതരായത്. ആദ്യഘട്ടത്തില്‍ സി.ബി.ഐയുടെ ആവശ്യത്തെ പാടെ എതിര്‍ത്തെങ്കിലും പരിശോധന നിമിത്തം മാനസികവും ശാരീരികവുമായ പാര്‍ശ്വഫലങ്ങള്‍ സംവിക്കില്ലെന്നു ഉറപ്പു നല്കിയാല് മാത്രം സമ്മതിക്കാമെന്നായിരുന്നു പിന്നീട് യുവാവ്. ഇതിനിടെ പരിശോധന സി.ബി.ഐയുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ ആയിരിക്കുമെന്ന കോടതി പരാമര്‍ശവും ഉണ്ടായി. ഇതോടെ അന്വേഷണം പാടെ നിലക്കുമെന്ന അവസ്ഥവന്നു. ഒടുവില്‍ റോജോയെ ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കിയെങ്കിലും തെളിവൊന്നും കണ്ടെത്താനായില്ല. രാഹുലിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമായി ഒരുലക്ഷം രൂപ നല്‍കുമെന്ന് സി.ബി.ഐയും സംസ്ഥാന സര്‍ക്കാറും പ്രഖ്യാപിക്കുകയുണ്ടായി. ഇതുസംബന്ധിച്ചുള്ള പോസ്റ്ററുകള്‍ കേരളത്തിണ്റ്റെ മുക്കുമൂലകളില്‍ വെയിലും മഴയുമേറ്റ് നശിച്ചപ്പോഴും രാഹുല്‍ ഒരു സമസ്യയായി മാറുകയായിരുന്നു.
കഥ തീരുമ്പോള്‍ ചോദ്യവും കണ്ണീരും ബാക്കിയാവുന്നു
കലണ്ടറില്‍ ദിവസങ്ങള്‍ മിന്നിമറയുമ്പോഴും മകനെ എത്രയും വേഗം തിരിച്ചു കിട്ടണമെന്ന പ്രാര്‍ഥനയിലാണ് ഈ ദമ്പതികള്‍. ഊണിലും ഉറക്കിലും രാഹുല്‍ മാത്രമാണ് ഇവരുടെ ചിന്ത. മകനെക്കുറിച്ചുള്ള വാര്‍ത്ത എന്തെങ്കിലും ഉണ്ടോയെന്നറിയാന്‍ വാര്‍ത്താ സമയങ്ങളില്‍ ടി.വിക്കു മുന്നല്‍ ഈ മാതാപിതാക്കള്‍ കണ്ണുംനട്ടിരിക്കും.മ കണ്റ്റെ ഗതിയോര്‍ത്ത് കൂലിപ്പണി ചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയാണ് രാജുവിണ്റ്റേത്. ശരീരവും മനസും തളര്‍ന്നതു പോലെ. അപൂര്‍വ വേളകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ തേടിയെത്തുന്നതല്ലാതെ ആശ്വാസ വാക്കുകള്‍ നല്കാന് ഇവര്‍ക്കുമാകുന്നില്ല. ഒരുമാസം മുമ്പ് രാഹുലിനെ കണ്ണൂരിലെ കൂട്ടുപുഴയില്‍ കണ്ടെന്ന വാര്‍ത്തയായിരുന്നു കേസിണ്റ്റെ പുതിയ പുരോഗതി. അതും വ്യാജമാണെന്നു പിന്നീട് ബോധ്യപ്പെട്ടു. സി.ബി.എയില്‍ പൂര്‍ണ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബം. അന്വേഷണം സ്വകാര്യ ഏജന്‍സിക്ക് കൈമാറണമെന്ന ആഗ്രഹവും ഇവര്‍ക്കുണ്ട്. ഇതിനായി വീടുവിറ്റും പണം കണ്ടെത്തുമെന്ന് രാജു പറയുന്നു. മുറ്റത്തെ കാല്പെരുമാറ്റം കേള്‍ക്കുമ്പോള്‍ ഇവരുടെ മനസു നിറയെ ആധിയാണ്. അത് രാഹുലാകുമെന്ന് മിനി ര്‍ത്താവിനോട് പറയും. നിറഞ്ഞ പ്രതീക്ഷയോടെ ഉമ്മറപ്പടിയിലെത്തി കണ്ണുകള്‍ നാലുദിക്കും പരതും. അപ്പോഴൊക്കെ മുറ്റം നിറയെ ശൂന്യതയായിരിക്കും. വിധിയുടെ ക്രൂരതയോര്‍ത്ത് അവരുടെ കണ്ണുകള്‍ വീണ്ടും ജലാശയമാകും. എങ്കിലും പ്രതീക്ഷയുടെ കെടാവിളക്കുമായി കാത്തിരിക്കുകയാണ് ഇരുവരും. പുന്നാരമകണ്റ്റെ നെറ്റിയില്‍ ഉമ്മവയ്ക്കാന്‍. ലാളനം കൊണ്ടു മൂടാന്‍. തങ്ങളെ തനിച്ചാക്കി ഇത്രയും നാള് മോന് എവിടെയായിരുവെന്ന് ചോദിക്കാന്‍, സ്നേഹത്തിണ്റ്റെ ചോറുരുളകള്‍ നല്കാന്... രാഹുല്‍ ഇപ്പോഴും എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും ആരുടെയൊക്കെയോ കൈകളിലൂടെ വീണും തങ്ങളില്‍ വന്നണയുമെന്ന വിശ്വാസത്തില്‍ പ്രാര്‍ഥനയും നേര്ച്ചകളുമായി ജീവിക്കുകയാണ് ഈ ദമ്പതികള്‍.
2 comments:
ഈ മതാപിതാക്കളുടെ ദുഃഖം അതി കഠിനം തന്നെ!
ദൈവം അവര്‍ക്കു സമാധാനം കൊടുക്കട്ടെ!
രാഹുലിനു വേണ്ടി ഞാന്‍ കുറിച്ച കുറച്ചു വരികള്‍ ദേ ഇതില്‍
http://ar-najeem.blogspot.com/2007/09/blog-post_11.html
Post a Comment