കരയിലും കായലിലും ആവേശത്തിണ്റ്റെ പൊന്നോളങ്ങള്‍സൃഷ്ടിച്ച് പുന്നമടക്കായലില്‍ വീണ്ടുമൊരു ജലോല്‍സവത്തിന്‍്്് ആരവമുയരുകയായി. മെയ്ക്കരുത്തും കൈക്കരുത്തും അങ്കം വെട്ടുന്ന സുവര്‍ണ്ണമുഹൂര്‍ത്തം. കൊടുമുടികയറുന്ന ആര്‍പ്പുവിളികള്‍ക്കിടെ കരക്കാരുടെ ഉള്‍ത്തുടിപ്പുകള്‍നെഞ്ചിലേറ്റി ഓരോചുണ്ടന്‍വള്ളങ്ങളും വിജയരേഖയിലേക്ക് ഫിനിഷ്ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. നെഹ്‌റുട്രോഫിവള്ളംകളി. കേരളീയരുടെ പ്രധാന ജലോല്‍സവമെന്നതിലുപരി കേളി കടലേഴും തുഴഞ്ഞെത്തിയ ഓളപ്പരപ്പിലെ ഒളിംപിക്സ്. വഞ്ചിപ്പാട്ടിണ്റ്റെ ഈണവും ആര്‍പ്പുവിളികളുമായി തുഴപ്പെരുക്കം മുറുകുമ്പോള്‍ നമ്മളും അറിയാതെ ഈ ജലമേളയുടെ അമൃതേത്തില്‍ അലിഞ്ഞില്ലാതാവുന്നു. അണിയംമുതല്‍ അമരംവരെ പോരാട്ടം പൊടിപാറുന്നനിമിഷങ്ങള്‍. കായല്‍പരപ്പിലെങ്ങും കുട്ടനാടന്‍കരുമാടിക്കുട്ടന്‍മാരുടെ കൈക്കരുത്തിണ്റ്റെ മായാജാലം. ചുണ്ടനും ചുരുളനും വെപ്പും ഓടിയും ഇരുട്ടുകുത്തിയും ഓളപ്പരപ്പില്‍ തെന്നിനീങ്ങുമ്പോള്‍ ഉയര്‍ന്നുപൊങ്ങുന്ന ജലകണങ്ങള്‍ ഒരുമയുടെ മഹിതസന്ദേശമാണ് വിളംബരം ചെയ്യുന്നത്. അതാണ് വര്‍ഷംതോറും ആഗസ്ത് മാസത്തിലെ രണ്ടാംശനിയാഴ്ച പുന്നമടക്കായലില്‍ നാം ദര്‍ശിക്കുന്നതും. ജൂലായ്-സെപ്തംബര്‍ മാസത്തോടെയാണ്‍് തെക്കന്‍കേരളത്തില്‍ ജലോല്‍സവങ്ങള്‍ക്ക്് തുടക്കംകുറിക്കപ്പെടുന്നത്്. ചമ്പക്കുളം പമ്പയാറ്റില്‍ നടക്കുന്ന മൂലംവള്ളംകളിയാണ് ഇതില്‍ ആദ്യത്തേത്. ആറന്‍മുള ഉത്രട്ടാതി, പായിപ്പാട്, രാജീവ്ഗാന്ധി, കുമരകം, കോട്ടപ്പുറം, കൊടുങ്ങല്ലൂറ്‍, ആര്‍പ്പൂക്കര, മഹാത്മ, കുമാരനാശാന്‍, പല്ലന തുടങ്ങി ഒരുഡസനിലേറെ പ്രാദേശികവള്ളംകളികള്‍ നിലവിലുണ്ടെങ്കിലുംജ നകീയതകൊണ്ടു പുകള്‍പെറ്റതാണ് നെഹ്‌റുട്രോഫി ജലോല്‍സവം. 1952 മുതലാണ് പുന്നമടക്കായലില്‍ ആദ്യമായി ജലമാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. പണ്ഡിറ്റ്്് ജവഹര്‍ലാല്‍നെഹ്‌റുവിണ്റ്റെ സന്ദര്‍ശനത്തിണ്റ്റെ ഓര്‍മ്മ പുതുക്കലിണ്റ്റെ ഭാഗമായാണിത്. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള തണ്റ്റെബോട്ടുയാത്രയില്‍ മുത്തുക്കുടയാല്‍ അലങ്കരിച്ച എട്ടുചുണ്ടന്‍വള്ളങ്ങള്‍ നെഹ്‌റുവിനെ വരവേല്‍ക്കുകയുണ്ടായി. പ്രധാനമന്ത്രിയായതിനുശേഷം നെഹ്‌റുവിണ്റ്റെ ആദ്യകേരളയാത്രയായിരുന്നു അത്്്. പൌരമുഖ്യണ്റ്റെ സ്വീകരാണര്‍ത്ഥം അന്ന്് പുന്നമടക്കായലില്‍ ഒരുക്കിയ കന്നിവള്ളംകളിയില്‍ ഒമ്പതു ജലരാജാക്കന്‍മാര്‍ അങ്കംവെട്ടി. വീറുംവാശിയും കൊമ്പുകോര്‍ത്ത പ്രഥമ മല്‍സരത്തില്‍ നടുഭാഗംബോട്ടുക്ളബ്ബ് നീറ്റിലിറക്കിയ നടുഭാഗംചുണ്ടന്‍ ഒന്നാമതെത്തി. കുതിച്ചുപായുന്ന ചുണ്ടന്‍വള്ളങ്ങളോടൊപ്പം നെഹ്‌റുവിണ്റ്റെ മനസ്സും ആവേശത്താല്‍ കോരിത്തരിച്ചു. മനംനിറയെ മധുരസ്്മരണയുമായാണ് നെഹ്‌റു ഡല്‍ഹിയില്‍ തിരിച്ചെത്തിയത്്്. വെള്ളിയില്‍ തീര്‍ത്ത ഒരുട്രോഫി കിഴക്കിണ്റ്റെ വെനീസുകാര്‍ക്ക് സമ്മാനിക്കാനും അദ്ദേഹം മറന്നില്ല. ഒപ്പം തണ്റ്റെ കൈയൊപ്പും അതില്‍ ചാര്‍ത്തി. ഇവിടം മുതലാണ്‍്് നെഹ്‌റുട്രോഫി വള്ളംകളിയുടെ ചരിത്രം വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചത്. നെഹ്‌റു പ്രോല്‍സാഹനംനല്‍കിയ വിനോദം ഒരുജനതയെ ഐക്യസമ്പന്നമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചുവെന്നത് ചരിത്രസത്യം. നെഹ്‌റുവിണ്റ്റെ ജീവിതകാലംവരെ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നപേരിലാണ് ഈ ജലമാമാങ്കം അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹത്തിണ്റ്റെ സ്മരണാര്‍ത്ഥം ജലോല്‍സവ കമ്മിറ്റി നെഹ്‌റുട്രോഫിയെന്നു പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ജനപ്രതിനിധികള്‍ അംഗങ്ങളായ വള്ളംകളി കമ്മറ്റിയും ഈപേരിലറിയപ്പെട്ടു. വിശ്വാസപരതയുടെയും അനുഷ്ഠാനങ്ങളുടെയും തങ്കത്തിളക്കം ഈകായലോല്‍സവത്തിനുണ്ട്്്. വ്രതനിര്‍ഭരമായ മനസ്സോടെയാണ് ഓരോതുഴച്ചിലുകാരനും വള്ളംകളിക്കു തയ്യാറെടുക്കുന്നത്. മനശുദ്ധിയും നിശ്ചയദാര്‍ഢ്യവുമാണ് ഇവരുടെ ആത്മബലം. ആഴ്ചകളോളം നീളുന്ന പരിശീലനമുറകള്‍, വഞ്ചിപ്പാട്ടിണ്റ്റെ ദ്രുതതാളം. നെഞ്ചില്‍ വിജയദാഹം. പരിശീലനമികവിലിനൊടുവില്‍ തുഴച്ചിലിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നു. പ്രധാനമായും ബോട്ടുക്ളബ്ബുകളാണ് വള്ളങ്ങളെ മല്‍സരത്തിനെത്തിക്കുന്നത്. കരക്കാരുടെ അഭിമാനത്തിണ്റ്റെ ചിഹ്നമാണ് ഓരോവള്ളങ്ങളും. അതുകൊണ്ടുതന്നെ ബോട്ടുക്ളബ്ബുകള്‍ക്കു നാട്ടുകാര്‍നല്‍കുന്ന പ്രോല്‍സാഹനത്തിനു പ്രായഭേദമോ വിഭാഗീയതയോ ഇല്ല. എല്ലാവരുടെയും ലക്ഷ്യം ഒന്ന്്്. അതു കരയുടെവിജയം മാത്രമാണ്. ഓളപ്പരപ്പിലെ ഒറ്റയാനാകാന്‍ ലക്ഷങ്ങളാണ് ബോട്ടുക്ളബ്ബുകള്‍ ചെലവിടുന്നത്. അറ്റകുറ്റപ്പണിയാണ് ആദ്യം. തുടര്‍ന്ന്് എണ്ണ, മുട്ടവെള്ള എന്നിവ കുഴമ്പുരൂപത്തിലാക്കി ചുണ്ടന്‍വള്ളങ്ങളുടെ അടിഭാഗം തേച്ചുമിനുസപ്പെടുത്തും. ജലോപരിതലത്തില്‍ ചാട്ടുളിപോലെ കുതിച്ചുപായാനാണിത്. പിന്നീടായിരിക്കും പരമ്പരാഗത ചടങ്ങുകളോടെ വള്ളങ്ങളെ നീറ്റിലിറക്കുക. വെപ്പ്,ഓടി,ചുരുളന്‍,ഇരുട്ടുകുത്തി തുടങ്ങിയ ഇനത്തില്‍പ്പെട്ട വള്ളങ്ങളാണ് മല്‍സരട്രാക്കില്‍ കാണികളുടെ മനംകവരുക. രൂപങ്ങളിലെ വൈവിധ്യമാണ് വള്ളങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. ചരിത്രപരമായ ഇതിവൃത്തവും ഓരോ വള്ളത്തിനുമുണ്ട്്്. ഇതില്‍ ചുണ്ടന്‍വള്ളങ്ങള്‍ ഏറെ മല്‍സരപ്രാധാന്യമര്‍ഹിക്കുന്നു. നീളംതന്നെയാണ് ഇതിനാധാരം. കരിനാഗങ്ങളോടു രൂപസാമ്യമുള്ള മുന്‍ഭാഗമാണ് ചുണ്ടന്‍വള്ളങ്ങളുടേത്. ജലോപരിതലത്തില്‍നിന്നും അസാമാന്യം ഉയരത്തിലായിരിക്കും ഇതിണ്റ്റെ പിറകുവശം. 60 മുതല്‍ 65 മീറ്ററാണ്‍്്്്്്് ചുണ്ടന്‍വള്ളങ്ങളുടെ നീളം. ആകാരത്തിലെ സവിശേഷതയും ചുണ്ടന്‍വള്ളങ്ങളെ മറ്റുവള്ളങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്്്. അലങ്കരിച്ച മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയും ചൂടിയായിരിക്കും ഇവ ട്രാക്കിലിറങ്ങുക. അഞ്ചുവീതം അമരക്കാര്‍,തുഴച്ചിലുകാര്‍, പാട്ടുസംഘങ്ങള്‍ എന്നിവരടക്കം നൂറ്റിപ്പതിനൊന്നുപേര്‍ ചുണ്ടന്‍വള്ളങ്ങളുടെമാത്രം പ്രത്യേകതയാണ്. കടത്തുവഞ്ചികളാണ് ചുരുളന്‍വള്ളങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്്. വാലറ്റം ചുരുണ്ടിരിക്കുന്ന ഇത്തരം വള്ളങ്ങളില്‍ 45 തുഴച്ചിലുകാര്‍ ഉണ്ടാകും. പഴയകാലത്തെ യാത്രാതോണികളോട്് രൂപസാദൃശ്യമുള്ള വള്ളങ്ങളാണ് വെപ്പുവള്ളങ്ങള്‍. 40 പേരാണ് ഇതിലെ അംഗസംഖ്യ. മല്‍സരനിയമമനുസരിച്ച്്് തുഴച്ചിലുകാരുടെ എണ്ണം പരമാവധി 45 വരെയാകാം. ഇത്തരം വള്ളങ്ങളുടെ ഒരറ്റം മറ്റേഅറ്റത്തെ അപേക്ഷിച്ച്്് താരതമ്യേന വലുതായിരിക്കും.വേഗതയാണ് ഇരുട്ടുകുത്തി വള്ളങ്ങളെ ശ്രദ്ധേയമാക്കുന്നത്്.പഴയകാലത്ത്് രാത്രിസഞ്ചാരമാര്‍ഗമാണ് ഇരുട്ടുകുത്തികള്‍. 1400 മീറ്ററാണ് നെഹ്‌റുട്രോഫി വള്ളംകളിയുടെ മല്‍സരട്രാക്കിണ്റ്റെ ദൈര്‍ഘ്യം. നാലുഹീറ്റ്സുകളിലായാണ്‍്് മല്‍സരംനടക്കുന്നത്്്. 18 ചുണ്ടന്‍വള്ളങ്ങളും മറ്റുവിഭാഗങ്ങളിലായി 42 വള്ളങ്ങളും ഇക്കുറി അങ്കത്തിനിറങ്ങും. ആദ്യഹീറ്റ്സില്‍ കാരിച്ചാല്‍,ആയാപറമ്പ്് പാണ്ടി,ജവഹര്‍ തായങ്കരി,ആനാരിപുത്തന്‍ എന്നീ ചുണ്ടന്‍വള്ളങ്ങളാണ് പോരിനിറങ്ങുക. കല്ലൂപ്പറമ്പന്‍,പായിപ്പാടന്‍, സെണ്റ്റ്ജോര്‍ജ്ജ്്, ആലപ്പാടുപുത്തന്‍ എന്നിവയാണ് രണ്ടാംഹീറ്റിസില്‍ മല്‍സരിക്കുന്നത്. മൂന്നാംഹീറ്റ്സിലാണ് നടുഭാഗം.ശ്രീഗണേഷ്,വെള്ളങ്കുളങ്ങര,ചെറുതന ഒപ്പം തുഴയെറിയും. ഫോര്‍ദി പീപ്പിള്‍, കാവാലം, ചമ്പക്കുളം, വലിയദിവാന്‍ജി വള്ളങ്ങളാണ് നാലാംഹീറ്റ്സില്‍ കൊമ്പുകോര്‍ക്കുക. വെള്ളവും വള്ളവും ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്ന കുട്ടനാട്ടുകാരുടെ ആധിപത്യത്തിനു വെല്ലുവിളിയുയര്‍ത്താന്‍ കോട്ടയംകരുത്തും പുന്നമടയിലെത്തും. നിരവധി പ്രദര്‍ശനവള്ളങ്ങളും ഇത്തവണ പുന്നമടയില്‍ കാഴ്ചക്കാരുടെ മനംകവരും. ഒപ്പം ഷാര്‍ജയിലെ മറൈന്‍ ഏരീസ് കമ്പനി സ്പോണ്‍സര്‍ചെയ്യുന്ന ലോകത്തിലെ ഏറ്റവുംവലിയ ഉരുക്കുചുണ്ടനും പ്രദര്‍ശനനിരയില്‍ വിസ്മയങ്ങളുടെ പൊന്നോളങ്ങള്‍ സൃഷ്ടിക്കും. ആലപ്പുഴയിലെ വള്ളംകളിപ്രേമികളുടെ സഹായത്തോടെ ഇക്കുറി വിദേശടൂറിസ്റ്റുകളും തുഴയെറിയുമ്പോള്‍ അത് നെഹ്‌റുട്രോഫിജലമാമാങ്കത്തെ ലോകടൂറിസംഭൂപടത്തിണ്റ്റെ അക്ഷാംശത്തിലെത്തിക്കുമെന്നതില്‍ തര്‍ക്കമില്ല. കിഴക്കിണ്റ്റെവെനീസില്‍ ആവേശംതുഴയെറിയുകയാണ്. വഞ്ചിപ്പാട്ടിണ്റ്റെയും ഞാറ്റുവേലപ്പാട്ടിണ്റ്റെയും ശീലുകള്‍ ഉയരുകയായി. കരയിലുംകായലിലുമുള്ളവര്‍ വിജയത്തേരോട്ടത്തിന് കാതുകൂര്‍പ്പിച്ചു നില്‍ക്കുന്നു. കേരളീയണ്റ്റെയും ഒപ്പം ലോകത്തിണ്റ്റേയും കണ്ണുകള്‍ പുന്നമടക്കായലിലേക്ക് നീളുന്ന ഓളപ്പരപ്പിലെ 46 -ാമത് ഒളിമ്പിക്സിന് ഇനി ഏതാനുംദിനങ്ങള്‍മാത്രം. ശക്തിയുംവേഗവും സമന്വയിക്കുന്ന ഈജലോല്‍സവം അഖണ്ഡതയുടെയും സാഹോദര്യത്തിണ്റ്റെയും ജനകീയവിജയംകൂടിയാണ്.
Tuesday, December 11, 2007
ജലരാജാക്കന്‍മാരൊരുങ്ങി; കായല്‍പരപ്പില്‍ ആര്‍പ്പുവിളികള്‍ തുടങ്ങി
കരയിലും കായലിലും ആവേശത്തിണ്റ്റെ പൊന്നോളങ്ങള്‍സൃഷ്ടിച്ച് പുന്നമടക്കായലില്‍ വീണ്ടുമൊരു ജലോല്‍സവത്തിന്‍്്് ആരവമുയരുകയായി. മെയ്ക്കരുത്തും കൈക്കരുത്തും അങ്കം വെട്ടുന്ന സുവര്‍ണ്ണമുഹൂര്‍ത്തം. കൊടുമുടികയറുന്ന ആര്‍പ്പുവിളികള്‍ക്കിടെ കരക്കാരുടെ ഉള്‍ത്തുടിപ്പുകള്‍നെഞ്ചിലേറ്റി ഓരോചുണ്ടന്‍വള്ളങ്ങളും വിജയരേഖയിലേക്ക് ഫിനിഷ്ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. നെഹ്‌റുട്രോഫിവള്ളംകളി. കേരളീയരുടെ പ്രധാന ജലോല്‍സവമെന്നതിലുപരി കേളി കടലേഴും തുഴഞ്ഞെത്തിയ ഓളപ്പരപ്പിലെ ഒളിംപിക്സ്. വഞ്ചിപ്പാട്ടിണ്റ്റെ ഈണവും ആര്‍പ്പുവിളികളുമായി തുഴപ്പെരുക്കം മുറുകുമ്പോള്‍ നമ്മളും അറിയാതെ ഈ ജലമേളയുടെ അമൃതേത്തില്‍ അലിഞ്ഞില്ലാതാവുന്നു. അണിയംമുതല്‍ അമരംവരെ പോരാട്ടം പൊടിപാറുന്നനിമിഷങ്ങള്‍. കായല്‍പരപ്പിലെങ്ങും കുട്ടനാടന്‍കരുമാടിക്കുട്ടന്‍മാരുടെ കൈക്കരുത്തിണ്റ്റെ മായാജാലം. ചുണ്ടനും ചുരുളനും വെപ്പും ഓടിയും ഇരുട്ടുകുത്തിയും ഓളപ്പരപ്പില്‍ തെന്നിനീങ്ങുമ്പോള്‍ ഉയര്‍ന്നുപൊങ്ങുന്ന ജലകണങ്ങള്‍ ഒരുമയുടെ മഹിതസന്ദേശമാണ് വിളംബരം ചെയ്യുന്നത്. അതാണ് വര്‍ഷംതോറും ആഗസ്ത് മാസത്തിലെ രണ്ടാംശനിയാഴ്ച പുന്നമടക്കായലില്‍ നാം ദര്‍ശിക്കുന്നതും. ജൂലായ്-സെപ്തംബര്‍ മാസത്തോടെയാണ്‍് തെക്കന്‍കേരളത്തില്‍ ജലോല്‍സവങ്ങള്‍ക്ക്് തുടക്കംകുറിക്കപ്പെടുന്നത്്. ചമ്പക്കുളം പമ്പയാറ്റില്‍ നടക്കുന്ന മൂലംവള്ളംകളിയാണ് ഇതില്‍ ആദ്യത്തേത്. ആറന്‍മുള ഉത്രട്ടാതി, പായിപ്പാട്, രാജീവ്ഗാന്ധി, കുമരകം, കോട്ടപ്പുറം, കൊടുങ്ങല്ലൂറ്‍, ആര്‍പ്പൂക്കര, മഹാത്മ, കുമാരനാശാന്‍, പല്ലന തുടങ്ങി ഒരുഡസനിലേറെ പ്രാദേശികവള്ളംകളികള്‍ നിലവിലുണ്ടെങ്കിലുംജ നകീയതകൊണ്ടു പുകള്‍പെറ്റതാണ് നെഹ്‌റുട്രോഫി ജലോല്‍സവം. 1952 മുതലാണ് പുന്നമടക്കായലില്‍ ആദ്യമായി ജലമാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. പണ്ഡിറ്റ്്് ജവഹര്‍ലാല്‍നെഹ്‌റുവിണ്റ്റെ സന്ദര്‍ശനത്തിണ്റ്റെ ഓര്‍മ്മ പുതുക്കലിണ്റ്റെ ഭാഗമായാണിത്. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള തണ്റ്റെബോട്ടുയാത്രയില്‍ മുത്തുക്കുടയാല്‍ അലങ്കരിച്ച എട്ടുചുണ്ടന്‍വള്ളങ്ങള്‍ നെഹ്‌റുവിനെ വരവേല്‍ക്കുകയുണ്ടായി. പ്രധാനമന്ത്രിയായതിനുശേഷം നെഹ്‌റുവിണ്റ്റെ ആദ്യകേരളയാത്രയായിരുന്നു അത്്്. പൌരമുഖ്യണ്റ്റെ സ്വീകരാണര്‍ത്ഥം അന്ന്് പുന്നമടക്കായലില്‍ ഒരുക്കിയ കന്നിവള്ളംകളിയില്‍ ഒമ്പതു ജലരാജാക്കന്‍മാര്‍ അങ്കംവെട്ടി. വീറുംവാശിയും കൊമ്പുകോര്‍ത്ത പ്രഥമ മല്‍സരത്തില്‍ നടുഭാഗംബോട്ടുക്ളബ്ബ് നീറ്റിലിറക്കിയ നടുഭാഗംചുണ്ടന്‍ ഒന്നാമതെത്തി. കുതിച്ചുപായുന്ന ചുണ്ടന്‍വള്ളങ്ങളോടൊപ്പം നെഹ്‌റുവിണ്റ്റെ മനസ്സും ആവേശത്താല്‍ കോരിത്തരിച്ചു. മനംനിറയെ മധുരസ്്മരണയുമായാണ് നെഹ്‌റു ഡല്‍ഹിയില്‍ തിരിച്ചെത്തിയത്്്. വെള്ളിയില്‍ തീര്‍ത്ത ഒരുട്രോഫി കിഴക്കിണ്റ്റെ വെനീസുകാര്‍ക്ക് സമ്മാനിക്കാനും അദ്ദേഹം മറന്നില്ല. ഒപ്പം തണ്റ്റെ കൈയൊപ്പും അതില്‍ ചാര്‍ത്തി. ഇവിടം മുതലാണ്‍്് നെഹ്‌റുട്രോഫി വള്ളംകളിയുടെ ചരിത്രം വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചത്. നെഹ്‌റു പ്രോല്‍സാഹനംനല്‍കിയ വിനോദം ഒരുജനതയെ ഐക്യസമ്പന്നമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചുവെന്നത് ചരിത്രസത്യം. നെഹ്‌റുവിണ്റ്റെ ജീവിതകാലംവരെ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നപേരിലാണ് ഈ ജലമാമാങ്കം അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹത്തിണ്റ്റെ സ്മരണാര്‍ത്ഥം ജലോല്‍സവ കമ്മിറ്റി നെഹ്‌റുട്രോഫിയെന്നു പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ജനപ്രതിനിധികള്‍ അംഗങ്ങളായ വള്ളംകളി കമ്മറ്റിയും ഈപേരിലറിയപ്പെട്ടു. വിശ്വാസപരതയുടെയും അനുഷ്ഠാനങ്ങളുടെയും തങ്കത്തിളക്കം ഈകായലോല്‍സവത്തിനുണ്ട്്്. വ്രതനിര്‍ഭരമായ മനസ്സോടെയാണ് ഓരോതുഴച്ചിലുകാരനും വള്ളംകളിക്കു തയ്യാറെടുക്കുന്നത്. മനശുദ്ധിയും നിശ്ചയദാര്‍ഢ്യവുമാണ് ഇവരുടെ ആത്മബലം. ആഴ്ചകളോളം നീളുന്ന പരിശീലനമുറകള്‍, വഞ്ചിപ്പാട്ടിണ്റ്റെ ദ്രുതതാളം. നെഞ്ചില്‍ വിജയദാഹം. പരിശീലനമികവിലിനൊടുവില്‍ തുഴച്ചിലിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നു. പ്രധാനമായും ബോട്ടുക്ളബ്ബുകളാണ് വള്ളങ്ങളെ മല്‍സരത്തിനെത്തിക്കുന്നത്. കരക്കാരുടെ അഭിമാനത്തിണ്റ്റെ ചിഹ്നമാണ് ഓരോവള്ളങ്ങളും. അതുകൊണ്ടുതന്നെ ബോട്ടുക്ളബ്ബുകള്‍ക്കു നാട്ടുകാര്‍നല്‍കുന്ന പ്രോല്‍സാഹനത്തിനു പ്രായഭേദമോ വിഭാഗീയതയോ ഇല്ല. എല്ലാവരുടെയും ലക്ഷ്യം ഒന്ന്്്. അതു കരയുടെവിജയം മാത്രമാണ്. ഓളപ്പരപ്പിലെ ഒറ്റയാനാകാന്‍ ലക്ഷങ്ങളാണ് ബോട്ടുക്ളബ്ബുകള്‍ ചെലവിടുന്നത്. അറ്റകുറ്റപ്പണിയാണ് ആദ്യം. തുടര്‍ന്ന്് എണ്ണ, മുട്ടവെള്ള എന്നിവ കുഴമ്പുരൂപത്തിലാക്കി ചുണ്ടന്‍വള്ളങ്ങളുടെ അടിഭാഗം തേച്ചുമിനുസപ്പെടുത്തും. ജലോപരിതലത്തില്‍ ചാട്ടുളിപോലെ കുതിച്ചുപായാനാണിത്. പിന്നീടായിരിക്കും പരമ്പരാഗത ചടങ്ങുകളോടെ വള്ളങ്ങളെ നീറ്റിലിറക്കുക. വെപ്പ്,ഓടി,ചുരുളന്‍,ഇരുട്ടുകുത്തി തുടങ്ങിയ ഇനത്തില്‍പ്പെട്ട വള്ളങ്ങളാണ് മല്‍സരട്രാക്കില്‍ കാണികളുടെ മനംകവരുക. രൂപങ്ങളിലെ വൈവിധ്യമാണ് വള്ളങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. ചരിത്രപരമായ ഇതിവൃത്തവും ഓരോ വള്ളത്തിനുമുണ്ട്്്. ഇതില്‍ ചുണ്ടന്‍വള്ളങ്ങള്‍ ഏറെ മല്‍സരപ്രാധാന്യമര്‍ഹിക്കുന്നു. നീളംതന്നെയാണ് ഇതിനാധാരം. കരിനാഗങ്ങളോടു രൂപസാമ്യമുള്ള മുന്‍ഭാഗമാണ് ചുണ്ടന്‍വള്ളങ്ങളുടേത്. ജലോപരിതലത്തില്‍നിന്നും അസാമാന്യം ഉയരത്തിലായിരിക്കും ഇതിണ്റ്റെ പിറകുവശം. 60 മുതല്‍ 65 മീറ്ററാണ്‍്്്്്്് ചുണ്ടന്‍വള്ളങ്ങളുടെ നീളം. ആകാരത്തിലെ സവിശേഷതയും ചുണ്ടന്‍വള്ളങ്ങളെ മറ്റുവള്ളങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്്്. അലങ്കരിച്ച മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയും ചൂടിയായിരിക്കും ഇവ ട്രാക്കിലിറങ്ങുക. അഞ്ചുവീതം അമരക്കാര്‍,തുഴച്ചിലുകാര്‍, പാട്ടുസംഘങ്ങള്‍ എന്നിവരടക്കം നൂറ്റിപ്പതിനൊന്നുപേര്‍ ചുണ്ടന്‍വള്ളങ്ങളുടെമാത്രം പ്രത്യേകതയാണ്. കടത്തുവഞ്ചികളാണ് ചുരുളന്‍വള്ളങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്്. വാലറ്റം ചുരുണ്ടിരിക്കുന്ന ഇത്തരം വള്ളങ്ങളില്‍ 45 തുഴച്ചിലുകാര്‍ ഉണ്ടാകും. പഴയകാലത്തെ യാത്രാതോണികളോട്് രൂപസാദൃശ്യമുള്ള വള്ളങ്ങളാണ് വെപ്പുവള്ളങ്ങള്‍. 40 പേരാണ് ഇതിലെ അംഗസംഖ്യ. മല്‍സരനിയമമനുസരിച്ച്്് തുഴച്ചിലുകാരുടെ എണ്ണം പരമാവധി 45 വരെയാകാം. ഇത്തരം വള്ളങ്ങളുടെ ഒരറ്റം മറ്റേഅറ്റത്തെ അപേക്ഷിച്ച്്് താരതമ്യേന വലുതായിരിക്കും.വേഗതയാണ് ഇരുട്ടുകുത്തി വള്ളങ്ങളെ ശ്രദ്ധേയമാക്കുന്നത്്.പഴയകാലത്ത്് രാത്രിസഞ്ചാരമാര്‍ഗമാണ് ഇരുട്ടുകുത്തികള്‍. 1400 മീറ്ററാണ് നെഹ്‌റുട്രോഫി വള്ളംകളിയുടെ മല്‍സരട്രാക്കിണ്റ്റെ ദൈര്‍ഘ്യം. നാലുഹീറ്റ്സുകളിലായാണ്‍്് മല്‍സരംനടക്കുന്നത്്്. 18 ചുണ്ടന്‍വള്ളങ്ങളും മറ്റുവിഭാഗങ്ങളിലായി 42 വള്ളങ്ങളും ഇക്കുറി അങ്കത്തിനിറങ്ങും. ആദ്യഹീറ്റ്സില്‍ കാരിച്ചാല്‍,ആയാപറമ്പ്് പാണ്ടി,ജവഹര്‍ തായങ്കരി,ആനാരിപുത്തന്‍ എന്നീ ചുണ്ടന്‍വള്ളങ്ങളാണ് പോരിനിറങ്ങുക. കല്ലൂപ്പറമ്പന്‍,പായിപ്പാടന്‍, സെണ്റ്റ്ജോര്‍ജ്ജ്്, ആലപ്പാടുപുത്തന്‍ എന്നിവയാണ് രണ്ടാംഹീറ്റിസില്‍ മല്‍സരിക്കുന്നത്. മൂന്നാംഹീറ്റ്സിലാണ് നടുഭാഗം.ശ്രീഗണേഷ്,വെള്ളങ്കുളങ്ങര,ചെറുതന ഒപ്പം തുഴയെറിയും. ഫോര്‍ദി പീപ്പിള്‍, കാവാലം, ചമ്പക്കുളം, വലിയദിവാന്‍ജി വള്ളങ്ങളാണ് നാലാംഹീറ്റ്സില്‍ കൊമ്പുകോര്‍ക്കുക. വെള്ളവും വള്ളവും ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്ന കുട്ടനാട്ടുകാരുടെ ആധിപത്യത്തിനു വെല്ലുവിളിയുയര്‍ത്താന്‍ കോട്ടയംകരുത്തും പുന്നമടയിലെത്തും. നിരവധി പ്രദര്‍ശനവള്ളങ്ങളും ഇത്തവണ പുന്നമടയില്‍ കാഴ്ചക്കാരുടെ മനംകവരും. ഒപ്പം ഷാര്‍ജയിലെ മറൈന്‍ ഏരീസ് കമ്പനി സ്പോണ്‍സര്‍ചെയ്യുന്ന ലോകത്തിലെ ഏറ്റവുംവലിയ ഉരുക്കുചുണ്ടനും പ്രദര്‍ശനനിരയില്‍ വിസ്മയങ്ങളുടെ പൊന്നോളങ്ങള്‍ സൃഷ്ടിക്കും. ആലപ്പുഴയിലെ വള്ളംകളിപ്രേമികളുടെ സഹായത്തോടെ ഇക്കുറി വിദേശടൂറിസ്റ്റുകളും തുഴയെറിയുമ്പോള്‍ അത് നെഹ്‌റുട്രോഫിജലമാമാങ്കത്തെ ലോകടൂറിസംഭൂപടത്തിണ്റ്റെ അക്ഷാംശത്തിലെത്തിക്കുമെന്നതില്‍ തര്‍ക്കമില്ല. കിഴക്കിണ്റ്റെവെനീസില്‍ ആവേശംതുഴയെറിയുകയാണ്. വഞ്ചിപ്പാട്ടിണ്റ്റെയും ഞാറ്റുവേലപ്പാട്ടിണ്റ്റെയും ശീലുകള്‍ ഉയരുകയായി. കരയിലുംകായലിലുമുള്ളവര്‍ വിജയത്തേരോട്ടത്തിന് കാതുകൂര്‍പ്പിച്ചു നില്‍ക്കുന്നു. കേരളീയണ്റ്റെയും ഒപ്പം ലോകത്തിണ്റ്റേയും കണ്ണുകള്‍ പുന്നമടക്കായലിലേക്ക് നീളുന്ന ഓളപ്പരപ്പിലെ 46 -ാമത് ഒളിമ്പിക്സിന് ഇനി ഏതാനുംദിനങ്ങള്‍മാത്രം. ശക്തിയുംവേഗവും സമന്വയിക്കുന്ന ഈജലോല്‍സവം അഖണ്ഡതയുടെയും സാഹോദര്യത്തിണ്റ്റെയും ജനകീയവിജയംകൂടിയാണ്.
അവഗണനയുടെ മേഘമല്‍ഹാറില്‍ ചിറകറ്റ വാനമ്പാടി
കേരള മാപ്പിളകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ എം എ അസീസ് പുരസ്കാരം നേടിയ പ്രശസ്ത കാഥിക ആയിഷാബീഗത്തെ സന്ദര്‍ശിക്കാനാണ് തിളച്ചു മറിയുന്ന വെയിലില്‍ പുന്നപ്ര നന്തികാടില്‍ ബസ്സിറങ്ങിയത്. ബാല്യത്തില്‍ ഉമ്മയുടെ ചുണ്ടുകളില്‍നിന്നു വല്ലപ്പോഴും അടര്‍ന്നുവീഴുന്ന ബീഗത്തിണ്റ്റെ ഇശലുകള്‍ മനസ്സിലെവിടെയോ ഇപ്പോഴും ബാക്കിയുണ്ട്. വഴിപോക്കന്‍ ചൂണ്ടിക്കാട്ടിയ ഇടവഴിയിലൂടെ അല്‍പദൂരം നടന്നു. പിന്നേയും അന്വേഷിച്ചു. കിഴക്കോട്ടേക്കു നീളുന്ന ഇടുങ്ങിയ പാത. അഞ്ചാറുവാര പിന്നിട്ടപ്പോള്‍ മുമ്പില്‍ വീടെത്തി. കഥാപ്രസംഗവേദിയിലെ പ്രഥമ മുസ്ളിംവനിതയും കര്‍ണാനന്ദമായ മാപ്പിളപ്പാട്ടുകള്‍ കൊണ്ട് വേദികള്‍ കീഴടക്കിയ ഇശലുകളുടെ വാനമ്പാടി അഥവാ ആയിഷാബീഗത്തിണ്റ്റെ മാനസയെന്ന കൊച്ചുഭവനം. വാതില്‍ അടഞ്ഞുകിടക്കുന്നു. കോളിങ്ങ്ബെല്‍ നിര്‍ത്താതെ മുഴക്കി. അകത്ത് ആളനക്കമില്ല. കുറച്ചു നേരം കാത്തുനിന്നു. പിന്നീട് പേരമകളാണ് വാതില്‍ തുറന്നു അകത്തേക്കു ക്ഷണിച്ചത്. ബീഗത്തെ തിരക്കിയപ്പോള്‍ ഇടുങ്ങിയ ഒരു മുറിയിലേക്കു കൈകള്‍ നീണ്ടു. പാതിയടഞ്ഞ വാതില്‍. കിടക്കയുടെ വിരിമാറില്‍ അവശതയാര്‍ന്ന ശരീരവുമായി, കറങ്ങുന്ന ഫാനിലേക്കു അലക്ഷ്യമായി നോക്കി നെടുവീര്‍പ്പെടുന്ന രൂപം. നരച്ച തലമുടിയും ശോഷിച്ച ശരീരവുമായി ശോകസാന്ദ്രമായ രാഗംപോലെ.. മുരടനക്കിയപ്പോള്‍ കുഴിഞ്ഞൊട്ടിയ രണ്ടു കണ്ണുകള്‍ മെല്ലെ പാളിനോക്കി. ജീവിതത്തില്‍ തീരാവേദനകളും അവഗണനകളും മാത്രം സമ്പാദിച്ച ഈ കിടപ്പു തുടങ്ങിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. താങ്ങിപ്പിടിച്ച് ഇരുത്തിയെങ്കിലും അവശതയും വേദനയും മുഖത്തു നിറഞ്ഞുനിന്നു. കിതപ്പിനോടൊപ്പം ചുമയും ആ ശരീരത്തെ അലട്ടുന്നുണ്ട്. നാവ് ചലിപ്പിക്കാന്‍ പലകുറി ശ്രമിച്ചെങ്കിലും വാക്കുകള്‍ക്കു പകരം പുറത്തേക്കൊഴുകിയതു വേദനയായിരുന്നു. വരണ്ട കണ്ണുകള്‍ ഈറനണിഞ്ഞു. സംസാരിക്കാന്‍ പ്രയാസമാണെന്നു പേരക്കുട്ടി പറഞ്ഞു. ഏറെ കഴിയാതെ ഏകമകന്‍ അന്‍സര്‍ ഉമ്മയ്ക്കരികില്‍ എത്തി. വിയര്‍പ്പു പൊടിയുന്ന ബീഗത്തിണ്റ്റെ മുഖം മകന്‍ ടവ്വല്‍കൊണ്ട്്് തുടച്ചു. പിന്നെ നെരിപ്പോടു നിറഞ്ഞ ഉമ്മയുടെ ജീവിത്താളുകള്‍ മകന്‍ ഒന്നൊന്നായി തുറന്നു. ദുരന്തങ്ങളുടെ മൂകസാക്ഷിയായി ബീഗം ഓര്‍മ്മകളുടെ ലോകത്തേക്കു കണ്ണുനട്ടു. 1961 ഏപ്രില്‍ മാസത്തിലെ ഒരു വൈകുന്നേരം. മകരസന്ധ്യയില്‍ ആലസ്യംപൂണ്ടുറങ്ങുന്ന ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളി ഗ്രാമം. താല്‍കാലികമായി ഒരുക്കിയ ഇടുങ്ങിയ സ്റ്റേജില്‍ മൈക്കിനുമുന്നില്‍ തലയില്‍ പുള്ളിത്തട്ടമിട്ട് കൈയില്‍ മൈലാഞ്ചിയണിഞ്ഞ ഒരു പാവാടക്കാരി മനം മറന്നു പാടുന്നു. കഠിനമായ ജീവിതപരീക്ഷണങ്ങളില്‍ ഉരുകുന്ന ഒരു തരുണീമണിയുടെ കഥയാണ് ഇതിവൃത്തം. എന്നാല്‍ മൌലികമായ ആവിഷ്്കാരവും സ്വതസിദ്ധമായ സ്വരഭംഗിയും കൊണ്ട് വേദിയെ പുളകംകൊള്ളിച്ച ആ മെലിഞ്ഞു വിളര്‍ത്ത കൊച്ചുപെണ്ണ് യാഥാസ്ഥിതിക മുസ്ളിം സമുദായത്തിണ്റ്റെ കാഴ്ചപ്പാടുകള്‍ക്കും അപ്പുറത്തായിരുന്നു. സ്ത്രീ എന്നാല്‍ വീടിണ്റ്റെ നാലുചുവരുകള്‍ക്കുള്ളില്‍ അടയിരിക്കേണ്ടവളാണെന്ന യാഥാസ്ഥിതിക മുസ്ളിം പ്രമാണിമാര്‍ക്കു ഒരു മുസ്ളിം യുവതി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മുന്‍കൂട്ടി സംഘടിപ്പിച്ച കല്ല്, മുട്ട, കമ്പ് തുടങ്ങിയവ കൈയിലേന്തിക്കൊണ്ടായിരുന്നു സമുദായ നാമധാരികളുടെ വരവ്. മനംപിരട്ടുന്ന അസഭ്യ വര്‍ഷങ്ങള്‍, ക്രൂരമായ ആക്രോശങ്ങള്‍. എല്ലാം സഹിച്ച്, ക്ഷമിച്ച് പടച്ച റബ്ബിനെ മനസില്‍ ധ്യാനിച്ച് നിറകണ്ണുകളോടെ അവള്‍ ഇങ്ങനെ പാടി. 'അര്‍ത്ഥിക്കുന്നു ഞാന്‍ ആദരവോടെ കോമളാംഗിയാം പെണ്ണിനെ ധീരയാണവള്‍ മാതൃകാമണിനാമം ബീവി അസൂറയാം'.... 'ധീരവനിത' അഥവാ 'ബീവി അസൂറ' എന്ന കഥ പ്രതിഷേധപ്പടയുടെ ആസുരഹൃദയങ്ങളെ കീഴടക്കി. അസഭ്യവര്‍ഷങ്ങളുമായി മുമ്പോട്ടാഞ്ഞവര്‍ കൊച്ചുപാവാടക്കാരിയെ അഭിനന്ദനങ്ങളും ആശീര്‍വാദങ്ങളും കൊണ്ടുമൂടി. ക്ഷമചോദിച്ച്, നിറഞ്ഞ സംതൃപ്തിയോടെ പലവഴികളിലായി അവര്‍ പിരിഞ്ഞു. തുടര്‍ന്നും ഭീഷണികളുടെ പെരുമഴയായിരുന്നു. കഥ പറയുന്ന വേദികളില്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയും ലഘുലേഖകള്‍ വിതരണം ചെയ്തും സംഘാടകരെ ദേഹോദ്രവമേല്‍പ്പിച്ചും യാഥാസ്ഥിതിക സമുദായ പ്രമാണിമാര്‍ ഭീഷണിയുടെ വന്‍മതില്‍ തന്നെ സൃഷ്ടിച്ചു. എങ്കിലും വിമര്‍ശനങ്ങളില്‍നിന്നു ധൈര്യം സംഭരിച്ചും ഭീഷണികളെ നിറഞ്ഞ മനസ്സോടെ വരവേറ്റും ആ പെണ്‍കുട്ടി കലയുടെ ചിറകിലേറി ജൈത്രയാത്ര തുടരുകയായിരുന്നു. 1960-65 കാലഘട്ടങ്ങളിലെ കഥാപ്രസംഗരംഗം പുരുഷാധിപത്യം കൊണ്ട് സമ്പന്നമായിരുന്നു. കൂടാതെ പുരാണോതിവൃത്തപരമായ കഥകളാണ് നാടിണ്റ്റെ മുക്കിലും മൂലയിലും പ്രചരിച്ചിരുന്നത്. അന്ന് കെ.പി.എ.സി പോലുള്ള നാടക ടൂപ്പുകളില്‍ മാത്രമേ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നുള്ളൂ. അതും വിരളംമാത്രം. അക്കാലത്താണ് വേറിട്ട പാതയുമായി ആയിഷാബീഗം തണ്റ്റെ സാന്നിധ്യം അറിയിക്കുന്നത്. സ്ത്രീ പ്രമേയ വിഷയങ്ങളായിരുന്നു മറ്റുള്ള കാഥികരില്‍നിന്നും ആയിഷയെ വേര്‍തിരിച്ചിരുന്നത്. പച്ചയായ ആവിഷ്കാരരീതി കഥാപ്രസംഗ വേദിയില്‍ ആയിഷയ്ക്കു നല്ലൊരിടം നേടിക്കൊടുത്തു. ധീരവനിത അഥവാ ബീവിഅസൂറ എന്ന കഥയുമായാണ് ആയിഷയുടെ രംഗപ്രവേശം. കുടുംബസുഹൃത്ത് ഗഫൂറ്‍ വട്ടപ്പള്ളിയുടേതായിരുന്നു രചന. സ്ത്രീധനമെന്ന ഊരാക്കുടുക്കിനുമുന്നില്‍ പതര്‍ച്ചയും തളര്‍ച്ചയും അനുഭവിക്കുന്ന ഒരു ദരിദ്രകുടുംബത്തിണ്റ്റെ കഥ 'സ്ത്രീധനം' എന്ന പേരില്‍ ആയിഷ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ വേദി നിറയെ അഭിനന്ദനം അര്‍പ്പിക്കാനെത്തിയവരുടെ പ്രളയമായിരുന്നു. അറബി പ്രണയ കാവ്യമായ 'ബദറുല്‍ മുനീറും ഹുസ്നുല്‍ ജമാലും', രാജാകുമാരിയെ ജീവനുതുല്യം പ്രണയിച്ച ഭൃത്യണ്റ്റെ കഥയായ 'പ്രേമകുടീരം', യേശുക്രിസ്തുവിണ്റ്റെ ജീവചരിത്രത്തില്‍ നിന്നും ഇതള്‍ വിരിഞ്ഞ 'മുള്‍ക്കിരീടം', ദുര്‍ഗ്ഗാ ക്ഷേത്രസന്നിധിയില്‍ പൂജാപുഷ്പങ്ങള്‍ വിറ്റു ഉപജീവനം കഴിച്ചിരുന്ന ബാലികയുടേയും അവളെ സ്നേഹിച്ച യുവാവിണ്റ്റേയും കഥ ' വെള്ളിച്ചെപ്പ് ', സുന്ദരിയായ സല്‍മയുടെ കദനകഥ ' ത്യാഗം ', കേരളത്തിണ്റ്റെ ഗ്രാമീണ ഭംഗിയില്‍ വിടര്‍ന്ന കഥ ' സൈന ', ഇബ്രാഹിം നബിയുടെ സമ്പൂര്‍ണ്ണ ജീവചരിത്രം- ' ഇബ്രാഹിം നബിയും നംറൂദും ', ' കര്‍ബലയും പ്രതികാരവും ', ' വൈരമോതിരം', 'ജ്ഞാനസുന്ദരി ', 'ഖുറാസനിലെ പൂനിലാവ് ', 'വിലങ്ങും വീണയും ' തുടങ്ങി രണ്ടു ഡസനിലേറെ കഥകള്‍ മൂന്നു പതിറ്റാണ്ടിനിടെ അയ്യായിരത്തോളം വേദികളിലായി ബീഗം അവതരിപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗ വേദിയിലെ കിരീടം വെക്കാത്ത രാജ്ഞിയായ ബീഗം നിരവധി മാപ്പിളപ്പാട്ടുകള്‍ക്കും തണ്റ്റെ സ്വരമാധുരി വിനിയോഗിച്ചിട്ടുണ്ട്. 1960-70 കാലഘട്ടം കേരളത്തിലെ മുസ്ളിം ഭവനങ്ങളിലെ ഗ്രാമഫോണുകളിലൂടെയും ടേപ്പ് റെക്കോര്‍ഡറുകളിലൂടെയും പുറത്തേക്ക് ഒഴുകിയത് ഈ വാനമ്പാടിയുടെ ഇശലുകളായിരുന്നു. അക്കാലത്ത് മലബാറിലുണ്ടായിരുന്ന മാപ്പിളപ്പാട്ട് ആസ്വാദകര്‍ ആയിഷയുടെബീഗം ആലപിച്ച കാസറ്റുകള്‍ക്കുവേണ്ടി പലപ്പോഴും തെക്കോട്ടു തീവണ്ടി കയറിയിട്ടുണ്ട്. സംസം, ഖദീജാ ബീവി, ഖാലിദ്, ആന്‍ശ തുടങ്ങിയ മാപ്പിളപ്പാട്ടുകളാണ് കാസറ്റുരൂപത്തില്‍ ആസ്വാദകരുടെ കര്‍ണപുടത്തെ തരളിതമാക്കിയത്. ഒരുകാലത്ത് കേരളത്തിലുടനീളമുളള ഗാനവേദികളില്‍ ഇശലുകളുടെ കുളിര്‍മഴ പെയ്യിച്ച ഈ വാനമ്പാടി കര്‍ണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും ദുബയ്, അബൂദബി, റാസല്‍ഖൈമ, ഷാര്‍ജ, അല്‍ഐന്‍, ബഹറിന്‍, മസ്ക്കറ്റ്, ഒമാന്‍ എന്നിവിടങ്ങളിലും തണ്റ്റെ സ്വരസാന്നിധ്യം അറിയിച്ചിട്ടുണ്ട്്്.എം എ അസീസ്, വി എം കുട്ടി, പീര്‍ മുഹമ്മദ്, മൂസ എരിഞ്ഞോളി, അസീസ് തായിനേരി, റംലാ ബീഗം എന്നീ പ്രമുഖരുടെ സംഗീത സദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു ഈ കലാകാരി. 1965മുതല്‍ 1982 വരെ തുടര്‍ച്ചയായി ആകാശവാണിയില്‍ കഥാപ്രസംഗം അവതരിപ്പിച്ച ആയിഷാബീഗം ആകാശവാണി എ ഗ്രേഡ് പദവി നേടിയിട്ടുണ്ട്്്. കൂടാതെ,ബീഗത്തിണ്റ്റെ ഗാനങ്ങള്‍ സിലോണ്‍ റേഡിയോ സ്ഥിരമായി പ്രക്ഷേപണം ചെയ്തിരുന്നു. 1943്‍ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ മുഹമ്മദ്-ഫാത്ത്വിമ ദമ്പതികളുടെ മകളായാണ് ആയിഷാബീഗം ജനനം. എന്നാല്‍ ബാല്യത്തില്‍ തന്നെ അനാഥത്വത്തിണ്റ്റെ കയ്പുനീര്‍ കുടിക്കാനായിരുന്നു വിധി. സന്താന ഭാഗ്യമില്ലാതെ മനോദു:ഖം അനുഭവിച്ചിരുന്ന ആലപ്പുഴ സ്വദേശികളായ ഇബ്രാഹിമും ആമിനയും ബീഗത്തെ ദത്തെടുക്കുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ കഴിവുപ്രകടിപ്പിച്ചിരുന്ന ബീഗം എല്ലാവരുടേയും കണ്ണിലുണ്ണിയായി വളര്‍ന്നു. കുഞ്ഞുപണിക്കര്‍ ഭാഗവതര്‍ ആയിരുന്നു ആയിഷയുടെ പില്‍ക്കാല ഗുരു. ആലപ്പുഴ മുഹമ്മദന്‍ സ്കൂളില്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും കലാരംഗത്ത് ചുവടുറപ്പിച്ചതോടെ തുടര്‍പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. 15ാം വയസ്സില്‍ വിവാഹിതയായ ആയിഷയ്ക്കു കഥാപ്രസംഗ വേദിയില്‍ ഊര്‍ജംപകര്‍ന്നത് പ്രസിദ്ധ തബലിസ്റ്റും ഹാര്‍മ്മോണിസ്റ്റും കൂടിയായ ഭര്‍ത്താവ് എം എ ഷെയരെഫ് ആയിരുന്നു. 1985 മുതലാണ് ആയിഷാബീഗത്തെ രോഗം അലട്ടാന്‍ തുടങ്ങിയത്.ചെറിയൊരു ഇടവേളയ്ക്കു ശേഷം കഥാപ്രസംഗ വേദിയില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും രോഗം ശരീരത്തെയും മനസ്സിനേയും കാര്‍ന്നുതിന്നുകയായിരുന്നു. സ്വരമിടറി തുടങ്ങിയതോടെ പലപ്പോഴും ശ്രുതികളും തെറ്റി. അങ്ങനെ കേരളത്തിലെ കലാപ്രേമികളില്‍ കടുത്ത നിരാശയും വേദനയും പടര്‍ത്തിക്കൊണ്ട് ആയിഷാബീഗമെന്ന കാഥിക മറ്റൊരു മാര്‍ഗ്ഗവും കാണാതെ കരള്‍കത്തുന്ന വേദനയോടെ 1990 അരങ്ങില്‍ നിന്നും വിട ചൊല്ലി. രോഗം പിന്നേയും ആ ശരീരത്തെ വെറുതെ വിട്ടില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആയിഷാ ബീഗത്തിണ്റ്റെ തലച്ചോറിണ്റ്റെ പ്രവര്‍ത്തനത്തെ താറുമാറാക്കി. ഇശലുകള്‍ പെയ്തിറങ്ങിയ കണ്ഠനാളത്തില്‍നിന്നു രോദനങ്ങള്‍ പുറത്തേക്കൊഴുകി. വേദനയുടെ തീക്കാറ്റേറ്റ്്് ശരീരം ശോഷിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കണ്‍സള്‍ട്ടണ്റ്റ് ഫിസിഷ്യണ്റ്റെ ദീര്‍ഘ നാളത്തെ ചികില്‍സയില്‍ കഴിയുന്ന ബീഗത്തിനിപ്പോള്‍ ചെറുതായി നടക്കാം. എങ്കിലും കൂട്ടെന്നു പറയാനുള്ളത് കട്ടിലും ചാരുകസേരയും പിന്നെ തീപ്പിടിച്ച ഓര്‍മകളും മാത്രം. 1998 കുടുംബത്തിണ്റ്റെ ഏക അത്താണിയായിരുന്ന ഭര്‍ത്താവും മരിച്ചതോടെ വീട്ടില്‍ പട്ടിണി കൂടുകെട്ടി. അടുപ്പു പുകയാത്ത ദിനരാത്രങ്ങള്‍ ബീഗത്തിനു ചുറ്റും ഭ്രമണംചെയ്തു. ഏക മകന്‍ അന്‍സറിണ്റ്റെയും ഭാര്യയുടേയും പരിചരണത്തിലാണ് ബീഗം കഴിയുന്നത്. കുറച്ചുകാലം ഗള്‍ഫില്‍ ജോലി നോക്കിയെങ്കിലും വാത സംബന്ധമായ അസുഖം കാരണം ജോലിയുപേക്ഷിച്ച് അന്‍സറിനു നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഇരുകാലിലേയും ഞരമ്പിണ്റ്റെ പ്രവര്‍ത്തനത്തിലെ തകരാറുമൂലം അന്‍സറിനിപ്പോഴും നടക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. അവശകലാകാരന്‍മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിണ്റ്റെ പെന്‍ഷന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും ബീഗത്തിണ്റ്റെ ഒരു മാസത്തേക്കുളള മരുന്നു ചെലവുപോലും അതു കൊണ്ട് തികയുന്നില്ല. ലോണെടുത്തും കടംവാങ്ങിയും തുടങ്ങിയ ടെലിഫോണ്‍ ബൂത്തില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ചെറിയ തോതിലെങ്കിലും കുടുംബം പുലരുന്നത്. അടിക്കടിയുണ്ടായ വീടുമാറ്റം കാരണം ഈ കുടുംബത്തിനു നഷ്ടപ്പെട്ടത് നിരവധി വിലപ്പെട്ട രേഖകള്‍.ബീഗത്തിണ്റ്റെ ഫയലുകളും ഗ്രാമഫോണും കാസറ്റുശേഖരവും പലപ്പോഴായി നഷ്ടമായി. വര്‍ഷങ്ങള്‍ നീണ്ട അവഗണനയ്ക്കൊടുവില്‍ മാപ്പിള കലാ അക്കാദമി പുരസ്ക്കാരം ആയിഷാബീഗത്തെ തേടിയെത്തിയെങ്കിലും രോഗശയ്യയിലായതോടെ ഉമ്മയെ സഹപ്രവര്‍ത്തകര്‍ പോലും തിരിഞ്ഞു നോക്കുന്നില്ലെന്ന് അന്‍സര്‍ സങ്കടത്തോടെ പറയുന്നു. ബീഗത്തിനുശേഷം വന്ന പലര്‍ക്കും സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പു നല്‍കി ആദരിച്ചിട്ടും എല്ലാവരും ഈ കലാകാരിയെ മന:പൂര്‍വ്വം തഴയുകയായിരുന്നു.
Sunday, December 9, 2007
ടൂറിസം സീസണ്‍ തുടങ്ങി; കിഴക്കിണ്റ്റെ വെനീസിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം
ആലപ്പുഴ: സംസ്ഥാനത്ത് ടൂറിസം സൂസണ്‍ ആരംഭിച്ചതോടെ കേരളത്തിണ്റ്റെ പ്രധാന കായല്‍ വിനോദ സഞ്ചാരമേഖലയായ ആലപ്പുഴയിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം തുടങ്ങി. ചിക്കുന്‍ഗുനിയയും കാലവര്‍ഷക്കെടുതിയും സൃഷ്ടിച്ച ആഘാതത്തില്‍നിന്നു വിമുക്തമാകാന്‍ പുതിയ സഞ്ചാരികളുടെ വരവോടെ ടൂറിസം മേഖലക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ താണ്ഡവമാടിയ ചിക്കുന്‍ഗുനിയ ടൂറിസത്തെ പ്രതീകൂലമായി ബാധിച്ചിരുന്നു. ചിക്കുന്‍ഗുനിയബാധ അന്തര്‍ദേശീയ രംഗത്തു ചര്‍ച്ചാവിഷയമായതോടെ മാസങ്ങള്‍ക്കുമുമ്പ് ബൂക്കുചെയ്ത രജിസ്ട്രേഷനുകള്‍ മിക്കതും സഞ്ചാരികള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇക്കാരണത്താലാണ് പോയവര്‍ഷം ടൂറിസം മേഖലയ്ക്കു കനത്ത പ്രഹരമാണുണ്ടായത്. ഈ വര്‍ഷം കാലവര്‍ഷം നീണ്ടുനിന്നതും റോഡുകളുടെ ശോച്യാവസ്ഥയും വിനോദസഞ്ചാരികളെ ആദ്യമൊന്നു അകറ്റിനിര്‍ത്തിയെങ്കിലും നവംബര്‍ മധ്യത്തോടെ വരവ് സജീവമായി. അമേരിക്ക, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് അധികവും ആലപ്പുഴ സന്ദര്‍ശിക്കുന്നത്. വേമ്പനാട്ടു കായലിണ്റ്റെ സൌന്ദര്യവും കുട്ടനാടന്‍ ഗ്രാമഭംഗിയുമാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യം. എന്നാല്‍ തദ്ദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നതായി പ്രമുഖ ടൂറ്‍ ഓപ്പറേറ്റര്‍മാര്‍ സമ്മതിക്കുന്നു. കുറഞ്ഞ ചെലവില്‍ വിദേശയാത്രക്കുള്ള സൌകര്യങ്ങള്‍ പല കമ്പനികളും ഏര്‍പ്പെടുത്തുന്നതാണ് ഇതിനുകാരണം. 15000 രൂപയ്ക്കു ഹോംകോങ്ങിലേക്കുള്ള യാത്ര ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് വിവിധ കമ്പനികള്‍ നല്‍കുന്നത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അസുലഭ അവസരമായി പലരും ഇത്തരം പാക്കേജുകളെ പ്രയോജനപ്പെടുത്തുകയാണ്. അതിനിടെ സഞ്ചാരികളെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ആലപ്പുഴയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ ചേര്‍ന്ന് വിവിധ പദ്ധതികള്‍ ഇതിനകം രൂപീകരിച്ചുകഴിഞ്ഞു.
ക്ഷണിക്കാതെ അതിഥികളെത്തി; വാര്‍ധക്യം മറന്ന് ഗൌരിയമ്മ മധുരം വിളമ്പി
ആലപ്പുഴ: പ്രായം വാര്‍ധക്യം സമ്മാനിച്ചെങ്കിലും കേരളത്തിണ്റ്റെ കുഞ്ഞമ്മ ഇന്നലെ ഏറെ ഉല്‍സാഹത്തിലായിരുന്നു. ഓര്‍മകളുടെ നിറവില്‍ കെ ആര്‍ ഗൌരിയമ്മ തണ്റ്റ 88-ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ക്ഷണിക്കാതെ എത്തിയ അതിഥികള്‍ ഒത്തിരി. ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, ബന്ധുക്കള്‍, നാട്ടുകാര്‍, പരിചയക്കാര്‍... അങ്ങനെ നീളുന്നു ആ നിര. മിക്കവരും രാവിലെ തന്നെ ആലപ്പുഴ ചാത്തനാട്ടുള്ള വീട്ടിലെത്തി. എല്ലാവരെയും നിറപുഞ്ചിരിയോടെ കുഞ്ഞമ്മ സ്വീകരിച്ചു. അവരെല്ലാം ജന്‍മദിനാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് എല്ലാവര്‍ക്കും സ്നേഹം വിളമ്പുന്ന തിരക്കിലായിരുന്നു അവര്‍. വീട്ടിനരികിലെ റോട്ടറിക്ളബ് ഹാളിലായിരുന്നു പിറന്നാളാഘോഷവും സദ്യയും ഒരുക്കിയിരുന്നത്. ജനപ്രതിനിധികളില്‍ ആദ്യമെത്തിയത് അരൂറ്‍ മണ്ഡലം പ്രതിനിധി അഡ്വ. എ.എം ആരിഫ് എം.എല്‍.എ. കൈയില്‍ ബൊക്കെയും കൂടെ സമ്മാനപ്പൊതിയുമുണ്ട്. ഗൌരിയമ്മയെ കണ്ടയുടനെ പുഞ്ചിരി സമ്മാനിച്ച് ആരിഫ് ബൊക്കെയും സമ്മാനപൊതിയും കൈമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂറ്‍ മണ്ഡലത്തില്‍ ഗൌരിയമ്മ പരാജയപ്പെട്ടതോടെ ജില്ലയിലെ മറ്റൊരു ജയണ്റ്റ് കില്ലറായാണ് ആരിഫ് അറിയപ്പെടുന്നത്. യുവത്വവും വാര്‍ധക്യവും തമ്മിലുള്ള മല്‍സരത്തിലെ വിജയിയായ ആരിഫ് പ്രത്യയശാസ്ത്രവും കൊടിയുടെനിറവും മറന്ന് കുഞ്ഞമ്മയെ കാണാനെത്തിയത് സന്ദര്‍ശകര്‍ക്കു കൌതുകം പകര്‍ന്നു. പിന്നീട് ശിവഗിരി മഠം ധര്‍മസംഘം പ്രസിഡണ്റ്റ് സ്വാമി പ്രകാശാനന്ദ, പാലക്കാട് മുതലമട സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സുനില്‍ദാസ്, എം.എല്‍.എമാരായ കെ.കെ ഷാജു, കെ.സി വേണുഗോപാല്‍, ആലപ്പുഴ ഡി.സി.സി പ്രസിഡണ്റ്റ് എ.എ ഷുക്കൂറ്‍, കോട്ടയം ഡി.സി.സി പ്രസിഡണ്റ്റ് നന്തിയോട് ബഷീര്‍, മുന്‍ എം.എല്‍.എ ഉമേഷ് ചള്ളിയില്‍, ജെ എസ്.എസ് സംസ്ഥാന പ്രസിഡണ്റ്റ് എ.എന്‍ രാജന്‍ബാബു തുടങ്ങിയവരും എത്തി. ഇവര്‍ ഗൌരിയമ്മയെ ഷാളണിയിച്ച് ആദരിച്ചു. സമയം രാവിലെ 11.30. ഗൌരിയമ്മ നിറഞ്ഞ പുഞ്ചിരിയോടെ കേക്കുമുറിച്ചു. ഓരോരുത്തരുടെയും പേരെടുത്തു വിളിച്ചായിരുന്നു വിതരണം. ജനങ്ങളുടെ സ്നേഹവും അവര്‍ തന്നിലേല്‍പ്പിച്ച വിശ്വാസവുമാണ് തണ്റ്റെ ഉയര്‍ച്ചക്കു പിന്നിലെന്ന് ഗൌരിയമ്മ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ സ്നേഹം തനിക്ക് തുടര്‍ന്നും വേണം. അവര്‍ക്കിടയിലേക്കു ഇനിയും ഇറങ്ങിച്ചെല്ലണം. ക്ഷേത്രങ്ങളില്‍ പോകുന്ന ശീലം തനിക്കില്ല. എന്നാല്‍, താനിതുവരെ ഈശ്വരനിന്ദ നടത്തിയിട്ടില്ലെന്നും ആത്മീയതയെക്കുറിച്ചു കൂടുതലൊന്നും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെജിറ്റേറിയന്‍ സദ്യയായിരുന്നു ഇക്കുറി ഒരുക്കിയിരുന്നത്. അടപ്രഥമനും അമ്പലപ്പുഴ പാല്‍പ്പായസവും സന്ദര്‍ശകരുടെ നാവില്‍ മധുരംപകര്‍ന്നു. ഇക്കുറി പിറന്നാളാഘോഷം വേണ്ടെന്ന നിലപാടായിരുന്നു തണ്റ്റേതെന്നും എന്നാല്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു മുമ്പില്‍ താന്‍ കീഴടങ്ങുകയായിരുന്നെന്നും പറഞ്ഞ് ഗൌരിയമ്മ സന്ദര്‍ശകര്‍ക്കിടയില്‍ ലയിച്ചു. വൈകിട്ടോടെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഗൌരിയമ്മയെ സന്ദര്‍ശിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
പാര്‍ട്ടി തിരഞ്ഞെടുപ്പ് ചൂടില്‍; വിപ്ളവ നായകണ്റ്റെ കുടുംബം പെരുവഴിയില്‍
ആലപ്പുഴ: കേരളം തിരഞ്ഞെടുപ്പ്്്് ചൂടില്‍ ഉരുകുമ്പോഴും പാര്‍ട്ടിക്കുവേണ്ടി ജീവിതം അര്‍പ്പിച്ച സമരനായകണ്റ്റെ കുടുംബം അനാഥത്വത്തിണ്റ്റെ പുറമ്പോക്കില്‍. അന്തരിച്ച പ്രമുഖ സി.പി.ഐ നേതാവും വയലാര്‍ പുന്നപ്ര-വയലാര്‍ സമര സേനാനിയുമായിരുന്ന ഇരവുകാട് ഉഷാ ഭവനില്‍ എം ടി ചന്ദ്രസേനണ്റ്റെ കുടുംബമാണ് പാര്‍ട്ടിപോലും കൈവെടിഞ്ഞ്്്്, തീരാക്കടങ്ങളുടെ അശാന്തിപര്‍വ്വതത്തില്‍ സ്വന്തം വീടുപേക്ഷിച്ച്് കളര്‍കോടുള്ള മകണ്റ്റെ ഭാര്യവീട്ടില്‍ താമസിക്കുന്നത്. നിനച്ചിരിക്കാതെ എത്തിയ ചില ദുരന്തങ്ങളാണ് ഈ കുടുംബത്തെ തകര്‍ത്തത്. ചന്ദ്രസേനന്‍, ഭാര്യ സരസ്വതി, മകന്‍ ജയകുമാര്‍, ഭാര്യ ദീപ, ഇവരുടെ മക്കളായ ആതിര, ജയദീപ് എന്നിവരാണ് ഇരവുകാട് വലിയചുടുകാടിനടുത്തുള്ള ഉഷാഭവനത്തിലെ താമസക്കാര്‍. ചില്ലറ ബിസിനസുകളും പാര്‍ട്ടി-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു ജയകുമാര്‍.2004 ജൂലൈ 14 നാണ് കുടുംബത്തിണ്റ്റെ നട്ടെല്ലൊടിച്ച ആദ്യത്തെ സംഭവമുണ്ടാകുന്നത്. ആലപ്പുഴയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിച്ച്് സുഹൃത്തിനോടൊപ്പം ബൈക്കില്‍ വരികയായിരുന്നു ജയകുമാര്‍. വീടിനു സമീപം എത്താറായപ്പോഴാണ് ദേശീയാതയിലൂടെ ചീറിപ്പാഞ്ഞുവന്ന ഒരു കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്. ജയകുമാറിനും ബൈക്ക് ഓടിച്ചിരുന്ന രാധാകൃഷ്ണനും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ജയകുമാറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വിധി രണ്ടാമതും ചന്ദ്രസേനണ്റ്റെ കുടുംബത്തോട് ക്രൂരത കാട്ടി. മരണത്തോടു മല്ലടിച്ച് കിടക്കുന്ന മകനെ ഒരു നോക്കുകാണാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. രാവിലെ കളര്‍കോട് എസ്.ഡി കോളജിനു മുന്നില്‍നിന്നും പാലക്കാട് സൂപ്പര്‍ ഫാസ്റ്റില്‍ കയറാന്‍ ഒരുങ്ങവേ പിടിവിട്ടു തലയടിച്ചു വീണ ചന്ദ്രസേനനു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രസേനന്‍ 2004 ഓഗസ്റ്റ് 16 നു രാവിലെ10.45ന് അന്ത്യശാസം വലിച്ചു. തൊട്ടടുത്ത മുറിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മരണത്തില്‍നിന്നും തലനാരിഴ വ്യത്യാസത്തിനു രക്ഷപ്പെട്ട ജയകുമാര്‍ അച്ഛന്‍ മരിച്ചതറിയുന്നതു ആഴ്ചകള്‍ക്കു ശേഷമാണ്. എ.ഐ.ടി.യു.സി സംസ്ഥാന കൌണ്‍സില്‍, തിരുവിതാംകൂറ്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവയുടെ രക്ഷാധികാരി, ബോട്ട് ക്രൂ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ വെറ്ററന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ പുന്നപ്ര-വയലാര്‍ ജ്വലിക്കുന്ന അധ്യായങ്ങള്‍, ടി വി തോമസിണ്റ്റെ ചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങളുടേയും കര്‍ത്താവാണ് ചന്ദ്രസേനന്‍. പാര്‍ട്ടി നേതാക്കളും സാംസ്ക്കാരിക പ്രവര്‍ത്തകരും സഹായ വാഗ്ദാനങ്ങള്‍ ചെയ്തുവെങ്കിലും ഒടുവില്‍ ആരെയും കണ്ടില്ലെന്ന് സരസ്വതിയമ്മ പറയുന്നു. ഉള്ളത് വിറ്റും കടംവാങ്ങിയുമാണ് ജയകുമാറിനെ ചികിത്സിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട ചികിത്സയോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. മുമ്പ് ബിസിനസ് ആവശ്യത്തിനായി ഫെഡറല്‍ബാങ്ക് മങ്കൊമ്പ് ശാഖയില്‍നിന്നും പലപ്പോഴായി എടുത്ത ആറു ലക്ഷം രൂപയുടെ ലോണ്‍ പലിശയും കൂട്ടുപലിശയുമായി പത്തുലക്ഷത്തില്‍ കവിഞ്ഞു. ബാങ്ക് നോട്ടീസുകള്‍ക്ക് മുമ്പില്‍ പതറിയ അമ്മയും മകനും ഒടുവില്‍ മറ്റൊരു വഴിയും കാണാതെ വിപ്ളവനായകണ്റ്റെ സ്മരണകള്‍ അന്തിയുറങ്ങുന്ന വീട് പി.ഡബ്ള്യൂ.ഡി വിഭാഗത്തിനു വാടകയ്ക്കു നല്‍കി ഒഴിയുകയായിരുന്നു. സ്വന്തം വീടിനും അല്‍പ്പം വടക്കായി സ്ഥിതിചെയ്യുന്ന വാടകകെട്ടിടത്തിലാണ് താമസമാക്കിയത്. നാലുമാസം അല്ലലില്ലാതെ കഴിഞ്ഞുവെങ്കിലും ഒടുവില്‍ വാടകപോലും കൊടുക്കാന്‍ നിവൃത്തിയില്ലാതെ ആ വീടും ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ മകണ്റ്റെ ഭാര്യവീട്ടിലാണ് താമസം. ഭര്‍ത്താവിനെ കുറിച്ചു പറയുമ്പോള്‍ സരസ്വതിയമ്മ വിങ്ങുകയാണ്. അദ്ദേഹത്തിനു പാര്‍ട്ടി കഴിഞ്ഞേ ഭാര്യയും മക്കളുമുണ്ടായിരുന്നുള്ളൂ. വീടുവിട്ടിറങ്ങിയാല്‍ ചിലപ്പോള്‍ പഞ്ചാബില്‍നിന്നോ ആന്ധ്രയില്‍നിന്നോ ആയിരിക്കും ഫോണ്‍ചെയ്യുക. എങ്കിലും ഞങ്ങള്‍ക്ക് ഒരു കുറവുപോലും അദ്ദേഹം വരുത്തിയിട്ടില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ഒരു ചില്ലിക്കാശുപോലും സമ്പാദിച്ചിരുന്നില്ല. ഒരുബാങ്ക് അക്കൌണ്ടുപോലും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയെ കുറിച്ചു പറയുമ്പോള്‍ സരസ്വതിയമ്മക്ക് ദേഷ്യവും ഭയവുമാണ്. ഞാന്‍ പത്തുവയസ്സ് മുതല്‍ പാര്‍ട്ടിയുടെ കൊടിയേന്തി വളര്‍ന്നവളാണ്. സുശീലാഗോപാലനും ഐഷാഭായിയും അടക്കമുള്ള നേതാക്കളുടെ പ്രസംഗവേദിയിലെ സ്ഥിരം വിപ്ളവപാട്ടുകാരിയായിരുന്നു. വിപ്ളവഗാനങ്ങള്‍ ആലപിക്കുന്നതിലുള്ള പ്രാഗത്ഭ്യം അന്നു പാര്‍ട്ടി അംഗീകരിച്ചിരുന്നു. എന്നാല്‍ ആ പാര്‍ട്ടി തന്നോടു കൊടുംചതിയാണ് ചെയ്തത്. വിമോചന സമരകാലത്ത് കോണ്‍ഗ്രസുകാരുടെ അക്രമണത്തില്‍ ദേഹമാസകലം പരുക്കേറ്റ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആ സമയത്താണ് എ.കെ.ജിയുടെ പത്നി സുശീലാഗോപാലണ്റ്റെയും കളര്‍കോട് നാരായണണ്റ്റെ ഭാര്യ ഹൈമാവതിയുടെയും കര്‍ഷകതൊഴിലാളി യൂണിയണ്റ്റെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന വി കെ സോമണ്റ്റെയും നേതൃത്വത്തില്‍ എത്തിയ സംഘം ഡോക്ടറെ കണ്ട് നിര്‍ബന്ധിപ്പിച്ചു ഒപ്പിടുവിച്ചു. ഇവരുടെ പതിഞ്ഞ സംസാരം എനിക്ക് കേള്‍ക്കാമായിരുന്നു. തന്നെ കോണ്‍ഗ്രസുകാര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്ന വാര്‍ത്ത പിറ്റേന്ന് ഇറങ്ങിയ പത്രങ്ങളില്‍ പരന്നു. ബലാല്‍സംഗത്തിണ്റ്റെ അര്‍ത്ഥം എനിക്ക് അന്നാണ് പിടികിട്ടുന്നത്. ഭര്‍ത്താവിണ്റ്റെ മരണ ശേഷവും പാര്‍ട്ടി തന്നോട് നീതി കാട്ടിയില്ലെന്നു സരസ്വതിയമ്മ പരിഭവപ്പെടുന്നു. സ്മൃതി മണ്ഡപം നിര്‍മ്മിക്കാന്‍ പാര്‍ട്ടിയോടു പറഞ്ഞെങ്കിലും സ്ഥലസൌകര്യമില്ലെന്നാന്നായിരുന്നു പ്രതികരണം. ഇനി മറ്റു രണ്ടു സമരനായകര്‍ക്കുവേണ്ടി മാറ്റിവെച്ച സ്ഥലമാണ് ബാക്കിയുള്ളതെന്നും പാര്‍ട്ടി വിശദീകരണം നല്‍കി. മകന്‍ ജയകുമാര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചന്ദ്രസേനണ്റ്റെ മകനാണെന്ന ഒറ്റകാരണത്താലാണ് തണ്റ്റെ കുഞ്ഞിനെ പാര്‍ട്ടി തഴഞ്ഞതെന്നു സരസ്വതിയമ്മ പറഞ്ഞു. ഇന്നേവരെ പാര്‍ട്ടിക്കുവേണ്ടി നല്ലതുമാത്രമേ നമ്മള്‍ ചെയ്തിട്ടുള്ളൂ. ആ ഞങ്ങളെവച്ച് പാര്‍ട്ടി പലപ്പോഴും മുതലെടുത്തു. ഞങ്ങളെ ആരും തിരിഞ്ഞുനോക്കുകയുണ്ടായിട്ടില്ല. ഞങ്ങള്‍ കഞ്ഞികുടിച്ചോ എന്നു ഒരുകുഞ്ഞുപോലും ഇതേവരെ തിരിക്കിയിട്ടില്ലെന്നും ഇവര്‍ സങ്കടപ്പെടുന്നു. തണ്റ്റെ നിസ്സഹായത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നു പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തിരുവനന്തപുരത്തുനിന്നും വിളിച്ചു താക്കീതു നല്‍കുകയുണ്ടായി. ഞാന്‍ പറഞ്ഞത് തീര്‍ത്തും ശരിയായതുകൊണ്ടാണു അവര്‍ക്കു പൊള്ളിയത്. പാര്‍ട്ടിയുടെ ചിറ്റമ്മ നയത്തെക്കുറിച്ച് ഇനിയും പറയാനുണ്ടെന്നും വല്ലതും തുറന്നുപറഞ്ഞാല്‍ അവര്‍ എണ്റ്റെ കുടുംബത്തെ തല്ലിയോടിക്കുമെന്നും സരസ്വതിയമ്മ പറഞ്ഞു. വീട്ടുപകരണങ്ങള്‍ മകണ്റ്റെ ഭാര്യയുടെ വീട്ടുമുറ്റത്ത് കുന്നുകൂടിയിരിക്കുകയാണ്. കെ.എസ്.എഫ്.ഇ ലോണ്‍ തരാമെന്നു സമ്മതിച്ചിട്ടുണ്ട്. ജയകുമാറിനു ഇപ്പോള്‍ ഒരുവിധം നടക്കാനാകുമെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മക്കള്‍ക്കു ജോലിയില്ലാത്തതും സരസ്വതിയമ്മയെ കുഴക്കുന്നു. ചന്ദ്രസേനനു കിട്ടിക്കൊണ്ടിരുന്ന സ്വാതന്ത്യ്ര സമര പെന്‍ഷന്‍ മരണശേഷവും ലഭിക്കുന്നതുകൊണ്ടാണ് കുടുംബം ഒരു വിധം കഴിഞ്ഞുപോകുന്നത്. ബാധ്യതകളൊക്കെ വീട്ടി പ്രിയതമണ്റ്റെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന സ്വന്തം വീട് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സരസ്വതിയമ്മയും മക്കളും.
കരാത്തെയില്‍ വിസ്മയമായി അദീപ് മഹമ്മദ് ഗിന്നസ് ബുക്കിലേക്ക്
ആലപ്പുഴ: ആയോധന കലയായ കരാത്തെയില്‍ വിസ്മയം സൃഷ്ടിച്ച് ഗിന്നസ് ബുക്കിലേക്ക് രംഗപ്രവേശം ചെയ്യാനൊരുങ്ങുകയാണ് അമ്പലപ്പുഴ വണ്ടാനം സുനില്‍ നിവാസില്‍ സുനീര്‍- സബിത ദമ്പതികളുടെ മൂത്തമകന്‍ അദീപ് മുഹമ്മദ. ഇതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേകചടങ്ങില്‍ അദീപ് മുഹമ്മദിനു സഹകരണ മന്ത്രി ജി സുധാകരന്‍ ബ്ളാക്ക് ബെല്‍റ്റ് നല്‍കി. ഇതോടെ ബ്ളാക്ക് ബെല്‍റ്റു നേടുന്ന ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്ന സ്ഥാനം അഞ്ചുവയസുകാരനെ തേടിയെത്തി. 1998 ആറാം വയസില്‍ ബ്ളാക്കു ബെല്‍റ്റ് കരസ്ഥമാക്കിയ നിര്‍മല്‍ സെബാസ്റ്റ്യണ്റ്റെ ലോക റിക്കാര്‍ഡാണ് യു.കെ.ജി വിദ്യര്‍ഥിയായ അദീപ് തണ്റ്റെ മാസ്മരിക പ്രകടനത്തിലൂടെ ഭേദിക്കുക. തണ്റ്റെ രണ്ടാമത്തെ വയസിലാണ് കോ-ഇന്‍-ചി അക്കാദമിയുടെ പുറക്കാട് ശാഖയില്‍ അദീപ് കരാത്തെ പരിശീലനത്തിന് എത്തുന്നത്. അസാമാന്യ മെയ്‌വഴക്കവും ഓര്‍മശക്തിയും, കൃത്യതയാര്‍ന്ന വേഗതയും കുട്ടിയില്‍ കണ്ടെത്തിയ അക്കാദമി ഡയറക്ടര്‍ വി ഇസഡ് സെബാസ്റ്റ്യന്‍ മൂന്നുവര്‍ഷമായി തണ്റ്റെ നേരിട്ടുള്ള പഠനത്തിനും പരിശീലനത്തിനും അദീപിനെ പ്രാപ്തനാക്കുകയായിരുന്നു. ഒരു മുതിര്‍ന്ന താരത്തിനാവശ്യമായ പരിശീലനമാണ് അദീപിനു നല്‍കിയത്. പുഷ് അപ്, ടൈത്സ് ബ്രേക്കിങ്ങ് എന്നീ പ്രധാന ഇനങ്ങളാണ് ഗിന്നസ് ബുക്ക് റിക്കാര്‍ഡിനായി അവതരിപ്പിക്കുക.
Saturday, December 8, 2007
ഒരമ്മ കണ്ണീരോടെ പറയുന്നു; എണ്റ്റെ പൊന്നുമോന്‍ തിരിച്ചുവരും

വീട്ടുചുവരിലെ ചില്ലു ഫ്രെയിമില്‍ തൂങ്ങിയാടുന്ന മകണ്റ്റെ ഓമനത്തം തുളുമ്പുന്ന ഫോട്ടോയും മുറിയുടെ ഒരു മൂലയില്‍ പൊടിപിടിച്ചു കിടക്കുന്ന പഠനോപകരണങ്ങളും അലമാരയുടെ ഒരടുക്കില്‍ വെച്ച ഇസ്തിരി ചുളിയാത്ത കുഞ്ഞുടുപ്പുകളും കാണുമ്പോള്‍ മിനിയെന്ന മാതാവിണ്റ്റെ നെഞ്ചില്‍ തീപ്പടരും. പൊന്നോമനയുടെ കുസൃതി നിറഞ്ഞ ഓര്‍മകള്‍ വീണ്ടും മനസില്‍ തികട്ടുമ്പോള്‍ ഈ മാതൃഹൃദയം വിങ്ങി നുറുങ്ങും. രക്തത്തിണ്റ്റെ അംശമായ മകണ്റ്റെ തിരോധാനമോര്‍ത്ത് ഈ അമ്മയുടെ കണ്ണുകള്‍ നദിയായി പരിണമിക്കാത്ത ദിനങ്ങളില്ല. സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ര്‍ത്താവ് രാജുവും സഹധര്‍മിണിയുടെ വ്യഥയില്‍ പങ്കുചേരും. ഏകമകണ്റ്റെ ദുരൂഹമായ തിരോധാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ദമ്പതികള്‍ നീറുന്ന മനസുമായി കണ്ണീര്‍ക്കായലില്‍ തന്നെയാണ്. രാഹുലിണ്റ്റെ തിരോധാനത്തിന് രണ്ടാണ്ടു പൂര്‍ത്തിയാകുന്നതോടൊപ്പം കരയാന്‍ മാത്രം വിധിക്കപ്പെട്ട് ഒരു മാതൃദിനം കൂടി കടന്നുപോകുന്നു. പുത്ര വിരഹത്താല്‍ മനസ് വെന്തുനീറുമ്പോഴും ഈ അമ്മയ്ക്കു സ്വന്തം മകനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ്.
ദുരന്തം തീമഴയായ് പെയ്തിറങ്ങിയ ഒരു സായാഹ്നം
2005 മെയ് 18. ആലപ്പുഴ ആശ്രമം വാര്‍ഡിലെ രാഹുല്‍ നിവാസില്‍ മിനി-രാജു ദമ്പതികളെ സംബന്ധിച്ചടുത്തോളം ഏറെ ശപിക്കപ്പെട്ടതായിരുന്നു ആ വേനലവധിക്കാലം. അന്നു വൈകിട്ടു നാലിനാണ് ഇരുവരുടെയും ഹൃദയത്തെ കുത്തിനോവിച്ച സംവമുണ്ടായന്നത്. കളിച്ചും ചിരിച്ചും ചിത്രശലത്തെപ്പോലെ കുസൃതിയെ വര്‍ണലോകത്ത് നീരാടുകയായിരുന്നു രാഹുലെന്ന ഏഴുവയസുകാരന്‍. പിതാവിനു ഗള്‍ഫില്‍ ജോലിയായതിനാല്‍ അമ്മയുടെ സ്നേഹലാളനയേറ്റാണ് അവന്‍ വളര്‍ന്നത്. അവണ്റ്റെ കുസൃതികള്‍ ആ അമ്മയെ ഏറെ സന്തോഷിപ്പിച്ചിരുന്നു. സ്കൂളടച്ചതോടെ ക്രിക്കറ്റ് കളിയിലായിരുന്നു ഏറെ കമ്പം. ദിനേന രാവിലെയും വൈകിട്ടും അയല്‍വാസികളായ കുട്ടികളോടൊപ്പം അവന്‍ വീടിനു സമീപത്തുള്ള ചെറിയ മൈതാനത്തായിരിക്കും. അന്നു വൈകിട്ടും കൂട്ടുകാരൊത്ത് ക്രിക്കറ്റു കളിക്കുയായിരുന്നു രാഹുല്‍. ദാഹത്താല്‍ വെള്ളം കുടിക്കാനായി കൂട്ടുകാരുടെ ഇടയില്‍നിന്നും മാറിയ രാഹുല്‍ അപ്പൂപ്പന്‍താടി പോല്‍ അപ്രത്യക്ഷമായത് പൊടുന്നനെയായിരുന്നു. മിനിയെ സംബന്ധിച്ചടുത്തോളം തുടര്‍ന്നങ്ങോട്ട് കണ്ണീരിണ്റ്റെ ചുട്ടുപൊള്ളുന്ന ദിനങ്ങളായിരുന്നു. മകണ്റ്റെ തിരോധാനമറിഞ്ഞു മൂന്നാംനാള്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് രാജു നാട്ടിലെത്തി. രാജ്യം നീളെ അന്വേഷണ സംഘങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ദിവസങ്ങള്‍.. ആഴ്ചകള്‍.. മാസങ്ങള്‍.. വര്‍ഷങ്ങള്‍.. കലണ്ടറില്‍ ദിവസമാനകങ്ങള്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു. മകണ്റ്റെ വരവിനായി ദൈവത്തെ വിളിച്ച് മാതാപിതാക്കള്‍ കേഴുമ്പോഴും മറുാഗത്ത് തെളിവൊന്നും ലിക്കാതെ അന്വേഷണ സംഘം ഇരുളില്‍ തപ്പുകയായിരുന്നു. രാഹുല്‍ എവിടെയായിരിക്കുമെന്ന ചോദ്യം മാത്രം അവരുടെ മനസുകളെ വേട്ടയാടി. അങ്ങനെയാണ് ആലപ്പുഴ ടൈനി ടോട്സ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ മൂന്നാംതരം വിദ്യാര്‍ഥി കാണാതാവുന്ന കുട്ടികളുടെ പട്ടികയിലേക്കും തുടര്‍ന്ന് വാര്‍ത്തകളുടെ ലോകത്തും ഇടംനേടിയത്.
അന്വേഷണത്തിണ്റ്റെ കഥ
ലോക്കല്‍ പോലീസിനായിരുന്നു കേസന്വേഷണത്തിണ്റ്റെ പ്രാഥമിക ചുമതല. സംസ്ഥാനത്തെ ിക്ഷാടന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ അന്വേഷങ്ങള്‍ മുഴുവന്‍. എന്നാല്‍ ഇവര്‍ക്കു ലിച്ചത് നിരാശ മാത്രം. ഇതിനിടെ രാഹുലിണ്റ്റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും ചുറ്റിപ്പറ്റിയും അന്വേഷണോദ്യോഗസ്ഥരുടെ കണ്‍മുനകള്‍ നീണ്ടു. ഇതും ഫലവത്തായില്ല. ക്രൈം ഡിറ്റാച്ചുമെണ്റ്റിണ്റ്റെ പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു അടുത്ത ഊഴം. അയല്‍സംസ്ഥാനങ്ങളിലേക്കു അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പുറപ്പെട്ടിടത്തു തന്നെ ഇവരും തിരിച്ചെത്തി. ഇതിനിടെയാണ് മാധ്യമവാര്‍ത്തകളറിഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഹുലിണ്റ്റെ വീട് സന്ദര്‍ശിച്ചതും കേസന്വേഷണം മധ്യമേഖലാ ഡി.ഐ.ജി ആര്‍ ശ്രീലേഖയ്ക്കും സംഘത്തിനും കൈമാറിയതും. ഇവരുടെ മേല്‍നോട്ടപ്രകാരം ക്രൈം റിക്കാര്‍ഡ്സ്്് ബ്യൂറോ ഡി.വൈ.എസ്.പി വിജയകുമാറും സംഘവും തിരച്ചില്‍ ശക്തമാക്കി. ഏറെ കഴിയാതെ ഇവരുടെ ശ്രമവും പരാജയത്തിണ്റ്റെ പട്ടികയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ഇതിനിടെ അന്വേഷണത്തിണ്റ്റെ ാഗമെന്നോണം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ ചെമ്പന്തറ കൊലക്കേസ് പ്രതിയെ ഈ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യലിനു വിധേയമാക്കി. ഇതേക്കുറിച്ച് ഇയാള്‍ക്കും ഒന്നും പറയാനുണ്ടായില്ല. അങ്ങനെ, തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ വീണ്ടും സങ്കീര്‍ണതയിലേക്ക് കൂപ്പുകുത്തി. തുടര്‍ന്നാണ് കേസില്‍ പുരോഗതിയില്ലെന്നു തിരിച്ചറിഞ്ഞ പിതാവ് രാജു 2005 ആഗസ്തില്‍ ഹൈക്കോടതിയെ സമീപിപ്പച്ചത്.
സി.ബി. ഐ അന്വേഷണവും കൃഷ്ണപിള്ളയുടെ വെളിപ്പെടുത്തലും
ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേസ് സി.ബി.ഐ ചെന്നൈ യൂനിറ്റ് ഏറ്റെടുത്തു. എന്നാല്‍ കേസില്‍ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ സി.ബി.ഐക്കും സാധിച്ചില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങവെഡിസംബര് 15 ന് മറ്റൊരു സംവം അരങ്ങേറി. രാഹുലിനെ കൊന്ന് വീട്ടിരികിലെ ചതുപ്പില്‍ താഴ്ത്തിയത് താനാണെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴ ഹരിപ്പാട് തുലാംപറമ്പ് അമൃതേത്ത് വീട്ടില്‍ കൃഷ്ണപിള്ളയെന്ന മധ്യവയസ്കന്‍ രംഗത്തുവന്നു. തീര്‍ത്തും അശുകരമായ വാര്‍ത്തകേട്ട് രാജു-മിനി ദമ്പതികളുടെ ഉള്ളുവീണ്ടും പിടഞ്ഞു. രാഹുലിണ്റ്റെ മാതാവ് മിനി ബോധരഹിതയായി. കേട്ട വാര്‍ത്ത ഒരിക്കലും സത്യമായി വിക്കല്ലേയെന്ന് ഇരുവരും ദൈവത്തോട് കരഞ്ഞു കേണു. മിനിയുടെ ബന്ധുക്കളും നാട്ടുകാരും ആ പ്രാര്‍ഥന ഏറ്റുപിടിച്ചു. അടൂരില്‍ പാറക്കോട് എന്ന സ്ഥലത്തുവച്ച് നല്ലക്ക എന്ന നാടോടി ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു കൃഷ്ണപിള്ള. ആ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെയാണ് രാഹുലിനെ കൊന്നത് താനാണെന്ന് ഇയാള്‍ പോലിസിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്നുള്ള നിമിഷങ്ങള്‍ ആലപ്പുഴയെ സംബന്ധിച്ചടുത്തോളം ഉദ്വേഗരിതമായിരുന്നു. അടുത്ത ദിവസം വൈകിട്ടുതന്നെ അന്നത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ജില്ലാ പോലിസ് സൂപ്രണ്ട് വര്‍ഗീസ് ജോര്‍ജ്, ഡി.വൈ.എസ്.പി നജീബ്, അടൂറ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി അജിത്, എസ്.ഐ അബ്ദുല്‍ റഹ്മാന്‍ എന്നിവരടങ്ങുന്ന പോലിസ് സംഘം കൃഷ്ണപിള്ളയെ തെളിവെടുപ്പിനായി രാഹുലിണ്റ്റെ വീട്ടിലേക്കു കൊണ്ടുവരികയുണ്ടായി. നേരത്തെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിനടുത്തുള്ള ചതുപ്പുനിലവും കുളവും മോട്ടോറുകള്‍ ഉപയോഗിച്ചു വറ്റിക്കാനായിരുന്നു ശ്രമം. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ചെളിയും മണ്ണും നീക്കി. മകന്‍ കൈയെത്താ ദൂരത്തുണ്ടെന്നു പറഞ്ഞവര്‍ തന്നെ അവണ്റ്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുമ്പോള്‍ രാജുവിണ്റ്റെയും മിനിയുടെയും മനസ് വീണ്ടും തകര്‍ന്നു. കുളത്തില്‍ നിന്നും ലിക്കുന്നത് തങ്ങളുടെ മകനെ സംബന്ധിച്ചുള്ള ഒന്നുമായിരിക്കരുതേയെന്ന് ഇരുവരും കരഞ്ഞു പ്രാര്‍ഥിച്ചു. വെളിച്ചക്കുറവു മൂലം തിരച്ചില്‍ അടുത്ത ദിവസത്തേക്കു മാറ്റിയെങ്കിലും പിറ്റേന്നും തെളിവാകുന്ന യാതൊന്നും കണ്ടെത്താനായില്ല. കുളം വറ്റിച്ചപ്പോള്‍ പോലിസിന് ലിച്ചത് മണ്ണുപുരണ്ട കുറച്ചു തുണിക്കഷ്ണങ്ങള്‍ മാത്രമായിരുന്നു. ചുവന്ന ഷര്‍ട്ടും ചാര നിറത്തിലുള്ള ഹാഫ്ട്രൌസറുമായിരുന്നു കാണാതാകുമ്പോള്‍ രാഹുലിണ്റ്റെ വേഷം. ഇതോടെ കൊലക്കേസ് പ്രതിയുടെ വാദം വ്യാജമാണെന്നു തെളിഞ്ഞു.
പിന്നെയും പരീക്ഷണങ്ങള്‍; അ്യൂഹങ്ങളും
മകനെയോര്‍ത്ത് ഊണും ഉറക്കുപേക്ഷിച്ച് പ്രാര്‍ഥനയും കണ്ണീരുമായി കഴിഞ്ഞുകൂടവെ രാജു-മിനി ദമ്പതികളുടെ മനസില്‍ ഇടിത്തീയായി മറ്റൊരു വാര്‍ത്തകൂടി വന്നു പതിച്ചു. വീട്ടുമുറ്റത്തെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹമുണ്ടെന്നായിരുന്നു ആ അ്യൂഹം. ഉടനെ നാട്ടുകാര്‍ ഓടിക്കൂടി, പോലിസ് ജീപ്പുകള്‍ രാഹുല്‍ നിവാസ് ലക്ഷ്യമാക്കി നീങ്ങി. മാതാപിതാക്കളുടെ കണ്‍മുന്നില്‍വച്ച് നാട്ടുകാരും നിയമപാലകരും ടാങ്ക് പൊളിച്ചുനീക്കി. ഇത്തവണയും തുമ്പൊന്നും ലിച്ചില്ല. തുടര്‍ന്ന് അന്വേഷണത്തിണ്റ്റെ ാഗമായി ഇടുക്കി, കോട്ടയം ജില്ലകളിലും പോലിസ് ഇവരെ കൊണ്ടു പോയെങ്കിലും കനത്ത നിരാശയോടെ വീടണയാനാനായിരുന്നു വിധി. ഇതിനിടെ രാഹുലിനോട് രൂപസാദൃശ്യമുള്ള കുട്ടിയുടെ മൃതദേഹം ആന്ധ്രയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ആളിക്കത്തുന്ന മനസും തളര്‍ന്ന ശരീരവുമായി രാജു ആന്ധ്രയിലേക്ക് തീവണ്ടി കയറി. തെളിവെടുപ്പിനിടെ മൃതദേഹം തണ്റ്റെ മകനല്ലെന്നു ആ പിതാവ് തിരിച്ചറിഞ്ഞു. നിമിഷമാത്ര രാജുവിണ്റ്റെ മനസ് തെളിഞ്ഞെങ്കിലും നാട്ടിലേക്കുള്ള മടക്കയാത്രയില്‍ മനസ് ജിജ്ഞാസയുടെ കാര്‍മേഘങ്ങള്‍ കൊണ്ടു മൂടി. മകന്‍ എവിടയായിരിക്കുമെന്ന ചോദ്യമായിരുന്നു പിന്നെ, മനസില്‍ നിറയെ.
അന്വേഷണം അയല്‍വാസിയിലേക്ക്
കേസിണ്റ്റെ പ്രഥമ ഘട്ടത്തില്‍ ലോക്കല്‍ പോലീസിണ്റ്റെ സംശയമുന രാഹുലിണ്റ്റെ അയല്‍വാസി റോജോയിലേക്കു നീങ്ങിയിരുന്നു. സംവദിവസം ഇയാളെ മൈതാനത്ത് ചിലര്‍ കണ്ടതാണ് സംശയം ഇയാള്‍ക്കെതിരേ തിരിയാന്‍ കാരണം. ഇയാളെ കേന്ദ്രീകരിച്ചായിരുന്നു സി.ബി.ഐയുടെ പിന്നീടുള്ള അന്വേഷണം. ഇതേക്കുറിച്ച് റോജോയുടെ മാതാപിതാക്കളായ ജോര്‍ജിനും ആഗ്നസിനും പറയാനുള്ളത് ഇങ്ങനെ: സംവദിവസം റോജോ കുട്ടികളുടെ ക്രിക്കറ്റു കാണുകയായിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ കളി തീരുംമുമ്പ് അവന്‍ തിരിച്ചുപോന്നു. പിന്നീട് തണ്റ്റെ കൈയില്‍നിന്ന് പണം വാങ്ങി പലിശക്കാരനു കൊടുക്കാന്‍ പോയി. തുടര്‍ന്നാണ് രാഹുലിനെ കാണാതായ വിവരമറിയുന്നത്. അല്‍പ്പനേരം കഴിഞ്ഞ് തിരിച്ചെത്തിയ റോജോ നാട്ടുകാര്‍ക്കൊപ്പം കുട്ടിയെ തിരയാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ രാഹുലിനെ സമീപിക്കുകയും ആരണത്തിനും മോചന ദ്രവ്യത്തിനുമായി തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് സി.ബി.ഐയുടെ ആദ്യനിഗമനം. തുടര്‍ന്ന് റോജോയെ ബാംഗ്ളൂരില്‍ കൊണ്ടുപോയി നുണപരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും തെളിവൊന്നും ലിച്ചില്ല. കേസിണ്റ്റെ ഗതി വീണ്ടും അനിശ്ചിതത്വത്തിണ്റ്റെ മുള്‍പ്പടര്‍പ്പില്‍ കുരുങ്ങി. ഈ സാഹചര്യത്തിലാണ് റോജോയെ നാര്‍ക്കോ അനാലിസിസിനും ബ്രൈന്‍ മാപ്പിങ്ങിനും വിധേയമാക്കാന്‍ അന്വേഷണസംഘം നിര്‍ബന്ധിതരായത്. ആദ്യഘട്ടത്തില്‍ സി.ബി.ഐയുടെ ആവശ്യത്തെ പാടെ എതിര്‍ത്തെങ്കിലും പരിശോധന നിമിത്തം മാനസികവും ശാരീരികവുമായ പാര്‍ശ്വഫലങ്ങള്‍ സംവിക്കില്ലെന്നു ഉറപ്പു നല്‍കിയാല്‍ മാത്രം സമ്മതിക്കാമെന്നായിരുന്നു പിന്നീട് യുവാവ്. ഇതിനിടെ പരിശോധന സി.ബി.ഐയുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ ആയിരിക്കുമെന്ന കോടതി പരാമര്‍ശവും ഉണ്ടായി. ഇതോടെ അന്വേഷണം പാടെ നിലക്കുമെന്ന അവസ്ഥവന്നു. ഒടുവില്‍ റോജോയെ ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കിയെങ്കിലും തെളിവൊന്നും കണ്ടെത്താനായില്ല. രാഹുലിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമായി ഒരുലക്ഷം രൂപ നല്‍കുമെന്ന് സി.ബി.ഐയും സംസ്ഥാന സര്‍ക്കാറും പ്രഖ്യാപിക്കുകയുണ്ടായി. ഇതുസംബന്ധിച്ചുള്ള പോസ്റ്ററുകള്‍ കേരളത്തിണ്റ്റെ മുക്കുമൂലകളില്‍ വെയിലും മഴയുമേറ്റ് നശിച്ചപ്പോഴും രാഹുല്‍ ഒരു സമസ്യയായി മാറുകയായിരുന്നു.
കഥ തീരുമ്പോള്‍ ചോദ്യവും കണ്ണീരും ബാക്കിയാവുന്നു
കലണ്ടറില്‍ ദിവസങ്ങള്‍ മിന്നിമറയുമ്പോഴും മകനെ എത്രയും വേഗം തിരിച്ചു കിട്ടണമെന്ന പ്രാര്‍ഥനയിലാണ് ഈ ദമ്പതികള്‍. ഊണിലും ഉറക്കിലും രാഹുല്‍ മാത്രമാണ് ഇവരുടെ ചിന്ത. മകനെക്കുറിച്ചുള്ള വാര്‍ത്ത എന്തെങ്കിലും ഉണ്ടോയെന്നറിയാന്‍ വാര്‍ത്താ സമയങ്ങളില്‍ ടി.വിക്കു മുന്നല്‍ ഈ മാതാപിതാക്കള്‍ കണ്ണുംനട്ടിരിക്കും.മ കണ്റ്റെ ഗതിയോര്‍ത്ത് കൂലിപ്പണി ചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയാണ് രാജുവിണ്റ്റേത്. ശരീരവും മനസും തളര്‍ന്നതു പോലെ. അപൂര്‍വ വേളകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ തേടിയെത്തുന്നതല്ലാതെ ആശ്വാസ വാക്കുകള്‍ നല്‍കാന്‍ ഇവര്‍ക്കുമാകുന്നില്ല. ഒരുമാസം മുമ്പ് രാഹുലിനെ കണ്ണൂരിലെ കൂട്ടുപുഴയില്‍ കണ്ടെന്ന വാര്‍ത്തയായിരുന്നു കേസിണ്റ്റെ പുതിയ പുരോഗതി. അതും വ്യാജമാണെന്നു പിന്നീട് ബോധ്യപ്പെട്ടു. സി.ബി.എയില്‍ പൂര്‍ണ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബം. അന്വേഷണം സ്വകാര്യ ഏജന്‍സിക്ക് കൈമാറണമെന്ന ആഗ്രഹവും ഇവര്‍ക്കുണ്ട്. ഇതിനായി വീടുവിറ്റും പണം കണ്ടെത്തുമെന്ന് രാജു പറയുന്നു. മുറ്റത്തെ കാല്‍പെരുമാറ്റം കേള്‍ക്കുമ്പോള്‍ ഇവരുടെ മനസു നിറയെ ആധിയാണ്. അത് രാഹുലാകുമെന്ന് മിനി ര്‍ത്താവിനോട് പറയും. നിറഞ്ഞ പ്രതീക്ഷയോടെ ഉമ്മറപ്പടിയിലെത്തി കണ്ണുകള്‍ നാലുദിക്കും പരതും. അപ്പോഴൊക്കെ മുറ്റം നിറയെ ശൂന്യതയായിരിക്കും. വിധിയുടെ ക്രൂരതയോര്‍ത്ത് അവരുടെ കണ്ണുകള്‍ വീണ്ടും ജലാശയമാകും. എങ്കിലും പ്രതീക്ഷയുടെ കെടാവിളക്കുമായി കാത്തിരിക്കുകയാണ് ഇരുവരും. പുന്നാരമകണ്റ്റെ നെറ്റിയില്‍ ഉമ്മവയ്ക്കാന്‍. ലാളനം കൊണ്ടു മൂടാന്‍. തങ്ങളെ തനിച്ചാക്കി ഇത്രയും നാള്‍ മോന്‍ എവിടെയായിരുവെന്ന് ചോദിക്കാന്‍, സ്നേഹത്തിണ്റ്റെ ചോറുരുളകള്‍ നല്‍കാന്‍... രാഹുല്‍ ഇപ്പോഴും എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും ആരുടെയൊക്കെയോ കൈകളിലൂടെ വീണും തങ്ങളില്‍ വന്നണയുമെന്ന വിശ്വാസത്തില്‍ പ്രാര്‍ഥനയും നേര്‍ച്ചകളുമായി ജീവിക്കുകയാണ് ഈ ദമ്പതികള്‍.
Subscribe to:
Comments (Atom)