കരയിലും കായലിലും ആവേശത്തിണ്റ്റെ പൊന്നോളങ്ങള്‍സൃഷ്ടിച്ച് പുന്നമടക്കായലില്‍ വീണ്ടുമൊരു ജലോല്‍സവത്തിന്‍്്് ആരവമുയരുകയായി. മെയ്ക്കരുത്തും കൈക്കരുത്തും അങ്കം വെട്ടുന്ന സുവര്‍ണ്ണമുഹൂര്‍ത്തം. കൊടുമുടികയറുന്ന ആര്‍പ്പുവിളികള്‍ക്കിടെ കരക്കാരുടെ ഉള്‍ത്തുടിപ്പുകള്‍നെഞ്ചിലേറ്റി ഓരോചുണ്ടന്‍വള്ളങ്ങളും വിജയരേഖയിലേക്ക് ഫിനിഷ്ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. നെഹ്‌റുട്രോഫിവള്ളംകളി. കേരളീയരുടെ പ്രധാന ജലോല്‍സവമെന്നതിലുപരി കേളി കടലേഴും തുഴഞ്ഞെത്തിയ ഓളപ്പരപ്പിലെ ഒളിംപിക്സ്. വഞ്ചിപ്പാട്ടിണ്റ്റെ ഈണവും ആര്‍പ്പുവിളികളുമായി തുഴപ്പെരുക്കം മുറുകുമ്പോള്‍ നമ്മളും അറിയാതെ ഈ ജലമേളയുടെ അമൃതേത്തില്‍ അലിഞ്ഞില്ലാതാവുന്നു. അണിയംമുതല്‍ അമരംവരെ പോരാട്ടം പൊടിപാറുന്നനിമിഷങ്ങള്‍. കായല്‍പരപ്പിലെങ്ങും കുട്ടനാടന്‍കരുമാടിക്കുട്ടന്‍മാരുടെ കൈക്കരുത്തിണ്റ്റെ മായാജാലം. ചുണ്ടനും ചുരുളനും വെപ്പും ഓടിയും ഇരുട്ടുകുത്തിയും ഓളപ്പരപ്പില്‍ തെന്നിനീങ്ങുമ്പോള്‍ ഉയര്‍ന്നുപൊങ്ങുന്ന ജലകണങ്ങള്‍ ഒരുമയുടെ മഹിതസന്ദേശമാണ് വിളംബരം ചെയ്യുന്നത്. അതാണ് വര്‍ഷംതോറും ആഗസ്ത് മാസത്തിലെ രണ്ടാംശനിയാഴ്ച പുന്നമടക്കായലില്‍ നാം ദര്‍ശിക്കുന്നതും. ജൂലായ്-സെപ്തംബര്‍ മാസത്തോടെയാണ്‍് തെക്കന്‍കേരളത്തില്‍ ജലോല്‍സവങ്ങള്‍ക്ക്് തുടക്കംകുറിക്കപ്പെടുന്നത്്. ചമ്പക്കുളം പമ്പയാറ്റില്‍ നടക്കുന്ന മൂലംവള്ളംകളിയാണ് ഇതില്‍ ആദ്യത്തേത്. ആറന്‍മുള ഉത്രട്ടാതി, പായിപ്പാട്, രാജീവ്ഗാന്ധി, കുമരകം, കോട്ടപ്പുറം, കൊടുങ്ങല്ലൂറ്‍, ആര്‍പ്പൂക്കര, മഹാത്മ, കുമാരനാശാന്‍, പല്ലന തുടങ്ങി ഒരുഡസനിലേറെ പ്രാദേശികവള്ളംകളികള്‍ നിലവിലുണ്ടെങ്കിലുംജ നകീയതകൊണ്ടു പുകള്‍പെറ്റതാണ് നെഹ്‌റുട്രോഫി ജലോല്‍സവം. 1952 മുതലാണ് പുന്നമടക്കായലില്‍ ആദ്യമായി ജലമാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്. പണ്ഡിറ്റ്്് ജവഹര്‍ലാല്‍നെഹ്‌റുവിണ്റ്റെ സന്ദര്‍ശനത്തിണ്റ്റെ ഓര്‍മ്മ പുതുക്കലിണ്റ്റെ ഭാഗമായാണിത്. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള തണ്റ്റെബോട്ടുയാത്രയില്‍ മുത്തുക്കുടയാല്‍ അലങ്കരിച്ച എട്ടുചുണ്ടന്‍വള്ളങ്ങള്‍ നെഹ്‌റുവിനെ വരവേല്‍ക്കുകയുണ്ടായി. പ്രധാനമന്ത്രിയായതിനുശേഷം നെഹ്‌റുവിണ്റ്റെ ആദ്യകേരളയാത്രയായിരുന്നു അത്്്. പൌരമുഖ്യണ്റ്റെ സ്വീകരാണര്‍ത്ഥം അന്ന്് പുന്നമടക്കായലില്‍ ഒരുക്കിയ കന്നിവള്ളംകളിയില്‍ ഒമ്പതു ജലരാജാക്കന്‍മാര്‍ അങ്കംവെട്ടി. വീറുംവാശിയും കൊമ്പുകോര്‍ത്ത പ്രഥമ മല്‍സരത്തില്‍ നടുഭാഗംബോട്ടുക്ളബ്ബ് നീറ്റിലിറക്കിയ നടുഭാഗംചുണ്ടന്‍ ഒന്നാമതെത്തി. കുതിച്ചുപായുന്ന ചുണ്ടന്‍വള്ളങ്ങളോടൊപ്പം നെഹ്‌റുവിണ്റ്റെ മനസ്സും ആവേശത്താല്‍ കോരിത്തരിച്ചു. മനംനിറയെ മധുരസ്്മരണയുമായാണ് നെഹ്‌റു ഡല്‍ഹിയില്‍ തിരിച്ചെത്തിയത്്്. വെള്ളിയില്‍ തീര്‍ത്ത ഒരുട്രോഫി കിഴക്കിണ്റ്റെ വെനീസുകാര്‍ക്ക് സമ്മാനിക്കാനും അദ്ദേഹം മറന്നില്ല. ഒപ്പം തണ്റ്റെ കൈയൊപ്പും അതില്‍ ചാര്‍ത്തി. ഇവിടം മുതലാണ്‍്് നെഹ്‌റുട്രോഫി വള്ളംകളിയുടെ ചരിത്രം വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചത്. നെഹ്‌റു പ്രോല്‍സാഹനംനല്‍കിയ വിനോദം ഒരുജനതയെ ഐക്യസമ്പന്നമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചുവെന്നത് ചരിത്രസത്യം. നെഹ്‌റുവിണ്റ്റെ ജീവിതകാലംവരെ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നപേരിലാണ് ഈ ജലമാമാങ്കം അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹത്തിണ്റ്റെ സ്മരണാര്‍ത്ഥം ജലോല്‍സവ കമ്മിറ്റി നെഹ്‌റുട്രോഫിയെന്നു പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ജനപ്രതിനിധികള്‍ അംഗങ്ങളായ വള്ളംകളി കമ്മറ്റിയും ഈപേരിലറിയപ്പെട്ടു. വിശ്വാസപരതയുടെയും അനുഷ്ഠാനങ്ങളുടെയും തങ്കത്തിളക്കം ഈകായലോല്‍സവത്തിനുണ്ട്്്. വ്രതനിര്‍ഭരമായ മനസ്സോടെയാണ് ഓരോതുഴച്ചിലുകാരനും വള്ളംകളിക്കു തയ്യാറെടുക്കുന്നത്. മനശുദ്ധിയും നിശ്ചയദാര്‍ഢ്യവുമാണ് ഇവരുടെ ആത്മബലം. ആഴ്ചകളോളം നീളുന്ന പരിശീലനമുറകള്‍, വഞ്ചിപ്പാട്ടിണ്റ്റെ ദ്രുതതാളം. നെഞ്ചില്‍ വിജയദാഹം. പരിശീലനമികവിലിനൊടുവില്‍ തുഴച്ചിലിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നു. പ്രധാനമായും ബോട്ടുക്ളബ്ബുകളാണ് വള്ളങ്ങളെ മല്‍സരത്തിനെത്തിക്കുന്നത്. കരക്കാരുടെ അഭിമാനത്തിണ്റ്റെ ചിഹ്നമാണ് ഓരോവള്ളങ്ങളും. അതുകൊണ്ടുതന്നെ ബോട്ടുക്ളബ്ബുകള്‍ക്കു നാട്ടുകാര്‍നല്‍കുന്ന പ്രോല്‍സാഹനത്തിനു പ്രായഭേദമോ വിഭാഗീയതയോ ഇല്ല. എല്ലാവരുടെയും ലക്ഷ്യം ഒന്ന്്്. അതു കരയുടെവിജയം മാത്രമാണ്. ഓളപ്പരപ്പിലെ ഒറ്റയാനാകാന്‍ ലക്ഷങ്ങളാണ് ബോട്ടുക്ളബ്ബുകള്‍ ചെലവിടുന്നത്. അറ്റകുറ്റപ്പണിയാണ് ആദ്യം. തുടര്‍ന്ന്് എണ്ണ, മുട്ടവെള്ള എന്നിവ കുഴമ്പുരൂപത്തിലാക്കി ചുണ്ടന്‍വള്ളങ്ങളുടെ അടിഭാഗം തേച്ചുമിനുസപ്പെടുത്തും. ജലോപരിതലത്തില്‍ ചാട്ടുളിപോലെ കുതിച്ചുപായാനാണിത്. പിന്നീടായിരിക്കും പരമ്പരാഗത ചടങ്ങുകളോടെ വള്ളങ്ങളെ നീറ്റിലിറക്കുക. വെപ്പ്,ഓടി,ചുരുളന്‍,ഇരുട്ടുകുത്തി തുടങ്ങിയ ഇനത്തില്‍പ്പെട്ട വള്ളങ്ങളാണ് മല്‍സരട്രാക്കില്‍ കാണികളുടെ മനംകവരുക. രൂപങ്ങളിലെ വൈവിധ്യമാണ് വള്ളങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. ചരിത്രപരമായ ഇതിവൃത്തവും ഓരോ വള്ളത്തിനുമുണ്ട്്്. ഇതില്‍ ചുണ്ടന്‍വള്ളങ്ങള്‍ ഏറെ മല്‍സരപ്രാധാന്യമര്‍ഹിക്കുന്നു. നീളംതന്നെയാണ് ഇതിനാധാരം. കരിനാഗങ്ങളോടു രൂപസാമ്യമുള്ള മുന്‍ഭാഗമാണ് ചുണ്ടന്‍വള്ളങ്ങളുടേത്. ജലോപരിതലത്തില്‍നിന്നും അസാമാന്യം ഉയരത്തിലായിരിക്കും ഇതിണ്റ്റെ പിറകുവശം. 60 മുതല്‍ 65 മീറ്ററാണ്‍്്്്്്് ചുണ്ടന്‍വള്ളങ്ങളുടെ നീളം. ആകാരത്തിലെ സവിശേഷതയും ചുണ്ടന്‍വള്ളങ്ങളെ മറ്റുവള്ളങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്്്. അലങ്കരിച്ച മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയും ചൂടിയായിരിക്കും ഇവ ട്രാക്കിലിറങ്ങുക. അഞ്ചുവീതം അമരക്കാര്‍,തുഴച്ചിലുകാര്‍, പാട്ടുസംഘങ്ങള്‍ എന്നിവരടക്കം നൂറ്റിപ്പതിനൊന്നുപേര്‍ ചുണ്ടന്‍വള്ളങ്ങളുടെമാത്രം പ്രത്യേകതയാണ്. കടത്തുവഞ്ചികളാണ് ചുരുളന്‍വള്ളങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്്. വാലറ്റം ചുരുണ്ടിരിക്കുന്ന ഇത്തരം വള്ളങ്ങളില്‍ 45 തുഴച്ചിലുകാര്‍ ഉണ്ടാകും. പഴയകാലത്തെ യാത്രാതോണികളോട്് രൂപസാദൃശ്യമുള്ള വള്ളങ്ങളാണ് വെപ്പുവള്ളങ്ങള്‍. 40 പേരാണ് ഇതിലെ അംഗസംഖ്യ. മല്‍സരനിയമമനുസരിച്ച്്് തുഴച്ചിലുകാരുടെ എണ്ണം പരമാവധി 45 വരെയാകാം. ഇത്തരം വള്ളങ്ങളുടെ ഒരറ്റം മറ്റേഅറ്റത്തെ അപേക്ഷിച്ച്്് താരതമ്യേന വലുതായിരിക്കും.വേഗതയാണ് ഇരുട്ടുകുത്തി വള്ളങ്ങളെ ശ്രദ്ധേയമാക്കുന്നത്്.പഴയകാലത്ത്് രാത്രിസഞ്ചാരമാര്‍ഗമാണ് ഇരുട്ടുകുത്തികള്‍. 1400 മീറ്ററാണ് നെഹ്‌റുട്രോഫി വള്ളംകളിയുടെ മല്‍സരട്രാക്കിണ്റ്റെ ദൈര്‍ഘ്യം. നാലുഹീറ്റ്സുകളിലായാണ്‍്് മല്‍സരംനടക്കുന്നത്്്. 18 ചുണ്ടന്‍വള്ളങ്ങളും മറ്റുവിഭാഗങ്ങളിലായി 42 വള്ളങ്ങളും ഇക്കുറി അങ്കത്തിനിറങ്ങും. ആദ്യഹീറ്റ്സില്‍ കാരിച്ചാല്‍,ആയാപറമ്പ്് പാണ്ടി,ജവഹര്‍ തായങ്കരി,ആനാരിപുത്തന്‍ എന്നീ ചുണ്ടന്‍വള്ളങ്ങളാണ് പോരിനിറങ്ങുക. കല്ലൂപ്പറമ്പന്‍,പായിപ്പാടന്‍, സെണ്റ്റ്ജോര്‍ജ്ജ്്, ആലപ്പാടുപുത്തന്‍ എന്നിവയാണ് രണ്ടാംഹീറ്റിസില്‍ മല്‍സരിക്കുന്നത്. മൂന്നാംഹീറ്റ്സിലാണ് നടുഭാഗം.ശ്രീഗണേഷ്,വെള്ളങ്കുളങ്ങര,ചെറുതന ഒപ്പം തുഴയെറിയും. ഫോര്‍ദി പീപ്പിള്‍, കാവാലം, ചമ്പക്കുളം, വലിയദിവാന്‍ജി വള്ളങ്ങളാണ് നാലാംഹീറ്റ്സില്‍ കൊമ്പുകോര്‍ക്കുക. വെള്ളവും വള്ളവും ജീവിതത്തില്‍ ഇഴുകിച്ചേര്‍ന്ന കുട്ടനാട്ടുകാരുടെ ആധിപത്യത്തിനു വെല്ലുവിളിയുയര്‍ത്താന്‍ കോട്ടയംകരുത്തും പുന്നമടയിലെത്തും. നിരവധി പ്രദര്‍ശനവള്ളങ്ങളും ഇത്തവണ പുന്നമടയില്‍ കാഴ്ചക്കാരുടെ മനംകവരും. ഒപ്പം ഷാര്‍ജയിലെ മറൈന്‍ ഏരീസ് കമ്പനി സ്പോണ്‍സര്‍ചെയ്യുന്ന ലോകത്തിലെ ഏറ്റവുംവലിയ ഉരുക്കുചുണ്ടനും പ്രദര്‍ശനനിരയില്‍ വിസ്മയങ്ങളുടെ പൊന്നോളങ്ങള്‍ സൃഷ്ടിക്കും. ആലപ്പുഴയിലെ വള്ളംകളിപ്രേമികളുടെ സഹായത്തോടെ ഇക്കുറി വിദേശടൂറിസ്റ്റുകളും തുഴയെറിയുമ്പോള്‍ അത് നെഹ്‌റുട്രോഫിജലമാമാങ്കത്തെ ലോകടൂറിസംഭൂപടത്തിണ്റ്റെ അക്ഷാംശത്തിലെത്തിക്കുമെന്നതില്‍ തര്‍ക്കമില്ല. കിഴക്കിണ്റ്റെവെനീസില്‍ ആവേശംതുഴയെറിയുകയാണ്. വഞ്ചിപ്പാട്ടിണ്റ്റെയും ഞാറ്റുവേലപ്പാട്ടിണ്റ്റെയും ശീലുകള്‍ ഉയരുകയായി. കരയിലുംകായലിലുമുള്ളവര്‍ വിജയത്തേരോട്ടത്തിന് കാതുകൂര്‍പ്പിച്ചു നില്‍ക്കുന്നു. കേരളീയണ്റ്റെയും ഒപ്പം ലോകത്തിണ്റ്റേയും കണ്ണുകള്‍ പുന്നമടക്കായലിലേക്ക് നീളുന്ന ഓളപ്പരപ്പിലെ 46 -ാമത് ഒളിമ്പിക്സിന് ഇനി ഏതാനുംദിനങ്ങള്‍മാത്രം. ശക്തിയുംവേഗവും സമന്വയിക്കുന്ന ഈജലോല്‍സവം അഖണ്ഡതയുടെയും സാഹോദര്യത്തിണ്റ്റെയും ജനകീയവിജയംകൂടിയാണ്.
Tuesday, December 11, 2007
ജലരാജാക്കന്‍മാരൊരുങ്ങി; കായല്‍പരപ്പില്‍ ആര്‍പ്പുവിളികള്‍ തുടങ്ങി

Subscribe to:
Post Comments (Atom)
No comments:
Post a Comment