ആലപ്പുഴ: കേരളം തിരഞ്ഞെടുപ്പ്്്് ചൂടില്‍ ഉരുകുമ്പോഴും പാര്‍ട്ടിക്കുവേണ്ടി ജീവിതം അര്‍പ്പിച്ച സമരനായകണ്റ്റെ കുടുംബം അനാഥത്വത്തിണ്റ്റെ പുറമ്പോക്കില്‍. അന്തരിച്ച പ്രമുഖ സി.പി.ഐ നേതാവും വയലാര്‍ പുന്നപ്ര-വയലാര്‍ സമര സേനാനിയുമായിരുന്ന ഇരവുകാട് ഉഷാ ഭവനില്‍ എം ടി ചന്ദ്രസേനണ്റ്റെ കുടുംബമാണ് പാര്‍ട്ടിപോലും കൈവെടിഞ്ഞ്്്്, തീരാക്കടങ്ങളുടെ അശാന്തിപര്വ്വതത്തില് സ്വന്തം വീടുപേക്ഷിച്ച്് കളര്‍കോടുള്ള മകണ്റ്റെ ഭാര്യവീട്ടില്‍ താമസിക്കുന്നത്. നിനച്ചിരിക്കാതെ എത്തിയ ചില ദുരന്തങ്ങളാണ് ഈ കുടുംബത്തെ തകര്‍ത്തത്. ചന്ദ്രസേനന്, ഭാര്യ സരസ്വതി, മകന് ജയകുമാര്‍, ഭാര്യ ദീപ, ഇവരുടെ മക്കളായ ആതിര, ജയദീപ് എന്നിവരാണ് ഇരവുകാട് വലിയചുടുകാടിനടുത്തുള്ള ഉഷാഭവനത്തിലെ താമസക്കാര്‍. ചില്ലറ ബിസിനസുകളും പാര്‍ട്ടി-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു ജയകുമാര്‍.2004 ജൂലൈ 14 നാണ് കുടുംബത്തിണ്റ്റെ നട്ടെല്ലൊടിച്ച ആദ്യത്തെ സംഭവമുണ്ടാകുന്നത്. ആലപ്പുഴയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിച്ച്് സുഹൃത്തിനോടൊപ്പം ബൈക്കില്‍ വരികയായിരുന്നു ജയകുമാര്‍. വീടിനു സമീപം എത്താറായപ്പോഴാണ് ദേശീയാതയിലൂടെ ചീറിപ്പാഞ്ഞുവന്ന ഒരു കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്. ജയകുമാറിനും ബൈക്ക് ഓടിച്ചിരുന്ന രാധാകൃഷ്ണനും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ജയകുമാറിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വിധി രണ്ടാമതും ചന്ദ്രസേനണ്റ്റെ കുടുംബത്തോട് ക്രൂരത കാട്ടി. മരണത്തോടു മല്ലടിച്ച് കിടക്കുന്ന മകനെ ഒരു നോക്കുകാണാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. രാവിലെ കളര്‍കോട് എസ്.ഡി കോളജിനു മുന്നില്‍നിന്നും പാലക്കാട് സൂപ്പര്‍ ഫാസ്റ്റില്‍ കയറാന്‍ ഒരുങ്ങവേ പിടിവിട്ടു തലയടിച്ചു വീണ ചന്ദ്രസേനനു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചന്ദ്രസേനന് 2004 ഓഗസ്റ്റ് 16 നു രാവിലെ10.45ന് അന്ത്യശാസം വലിച്ചു. തൊട്ടടുത്ത മുറിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മരണത്തില്‍നിന്നും തലനാരിഴ വ്യത്യാസത്തിനു രക്ഷപ്പെട്ട ജയകുമാര്‍ അച്ഛന് മരിച്ചതറിയുന്നതു ആഴ്ചകള്‍ക്കു ശേഷമാണ്. എ.ഐ.ടി.യു.സി സംസ്ഥാന കൌണ്‍സില്‍, തിരുവിതാംകൂറ് കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് എന്നിവയുടെ രക്ഷാധികാരി, ബോട്ട് ക്രൂ അസോസിയേഷന് ജനറല്‍ സെക്രട്ടറി, സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ വെറ്ററന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ പുന്നപ്ര-വയലാര്‍ ജ്വലിക്കുന്ന അധ്യായങ്ങള്‍, ടി വി തോമസിണ്റ്റെ ചരിത്രം തുടങ്ങിയ ഗ്രന്ഥങ്ങളുടേയും കര്‍ത്താവാണ് ചന്ദ്രസേനന്. പാര്‍ട്ടി നേതാക്കളും സാംസ്ക്കാരിക പ്രവര്‍ത്തകരും സഹായ വാഗ്ദാനങ്ങള്‍ ചെയ്തുവെങ്കിലും ഒടുവില്‍ ആരെയും കണ്ടില്ലെന്ന് സരസ്വതിയമ്മ പറയുന്നു. ഉള്ളത് വിറ്റും കടംവാങ്ങിയുമാണ് ജയകുമാറിനെ ചികിത്സിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട ചികിത്സയോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. മുമ്പ് ബിസിനസ് ആവശ്യത്തിനായി ഫെഡറല്‍ബാങ്ക് മങ്കൊമ്പ് ശാഖയില്‍നിന്നും പലപ്പോഴായി എടുത്ത ആറു ലക്ഷം രൂപയുടെ ലോണ്‍ പലിശയും കൂട്ടുപലിശയുമായി പത്തുലക്ഷത്തില്‍ കവിഞ്ഞു. ബാങ്ക് നോട്ടീസുകള്‍ക്ക് മുമ്പില്‍ പതറിയ അമ്മയും മകനും ഒടുവില്‍ മറ്റൊരു വഴിയും കാണാതെ വിപ്ളവനായകണ്റ്റെ സ്മരണകള്‍ അന്തിയുറങ്ങുന്ന വീട് പി.ഡബ്ള്യൂ.ഡി വിഭാഗത്തിനു വാടകയ്ക്കു നല്കി ഒഴിയുകയായിരുന്നു. സ്വന്തം വീടിനും അല്‍പ്പം വടക്കായി സ്ഥിതിചെയ്യുന്ന വാടകകെട്ടിടത്തിലാണ് താമസമാക്കിയത്. നാലുമാസം അല്ലലില്ലാതെ കഴിഞ്ഞുവെങ്കിലും ഒടുവില്‍ വാടകപോലും കൊടുക്കാന്‍ നിവൃത്തിയില്ലാതെ ആ വീടും ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ മകണ്റ്റെ ഭാര്യവീട്ടിലാണ് താമസം. ഭര്‍ത്താവിനെ കുറിച്ചു പറയുമ്പോള്‍ സരസ്വതിയമ്മ വിങ്ങുകയാണ്. അദ്ദേഹത്തിനു പാര്‍ട്ടി കഴിഞ്ഞേ ഭാര്യയും മക്കളുമുണ്ടായിരുന്നുള്ളൂ. വീടുവിട്ടിറങ്ങിയാല്‍ ചിലപ്പോള്‍ പഞ്ചാബില്‍നിന്നോ ആന്ധ്രയില്‍നിന്നോ ആയിരിക്കും ഫോണ്‍ചെയ്യുക. എങ്കിലും ഞങ്ങള്‍ക്ക് ഒരു കുറവുപോലും അദ്ദേഹം വരുത്തിയിട്ടില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ഒരു ചില്ലിക്കാശുപോലും സമ്പാദിച്ചിരുന്നില്ല. ഒരുബാങ്ക് അക്കൌണ്ടുപോലും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയെ കുറിച്ചു പറയുമ്പോള്‍ സരസ്വതിയമ്മക്ക് ദേഷ്യവും ഭയവുമാണ്. ഞാന്‍ പത്തുവയസ്സ് മുതല്‍ പാര്‍ട്ടിയുടെ കൊടിയേന്തി വളര്‍ന്നവളാണ്. സുശീലാഗോപാലനും ഐഷാഭായിയും അടക്കമുള്ള നേതാക്കളുടെ പ്രസംഗവേദിയിലെ സ്ഥിരം വിപ്ളവപാട്ടുകാരിയായിരുന്നു. വിപ്ളവഗാനങ്ങള്‍ ആലപിക്കുന്നതിലുള്ള പ്രാഗത്ഭ്യം അന്നു പാര്‍ട്ടി അംഗീകരിച്ചിരുന്നു. എന്നാല്‍ ആ പാര്‍ട്ടി തന്നോടു കൊടുംചതിയാണ് ചെയ്തത്. വിമോചന സമരകാലത്ത് കോണ്‍ഗ്രസുകാരുടെ അക്രമണത്തില്‍ ദേഹമാസകലം പരുക്കേറ്റ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആ സമയത്താണ് എ.കെ.ജിയുടെ പത്നി സുശീലാഗോപാലണ്റ്റെയും കളര്‍കോട് നാരായണണ്റ്റെ ഭാര്യ ഹൈമാവതിയുടെയും കര്‍ഷകതൊഴിലാളി യൂണിയണ്റ്റെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന വി കെ സോമണ്റ്റെയും നേതൃത്വത്തില്‍ എത്തിയ സംഘം ഡോക്ടറെ കണ്ട് നിര്‍ബന്ധിപ്പിച്ചു ഒപ്പിടുവിച്ചു. ഇവരുടെ പതിഞ്ഞ സംസാരം എനിക്ക് കേള്‍ക്കാമായിരുന്നു. തന്നെ കോണ്‍ഗ്രസുകാര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്ന വാര്‍ത്ത പിറ്റേന്ന് ഇറങ്ങിയ പത്രങ്ങളില്‍ പരന്നു. ബലാല്സംഗത്തിണ്റ്റെ അര്‍ത്ഥം എനിക്ക് അന്നാണ് പിടികിട്ടുന്നത്. ഭര്‍ത്താവിണ്റ്റെ മരണ ശേഷവും പാര്‍ട്ടി തന്നോട് നീതി കാട്ടിയില്ലെന്നു സരസ്വതിയമ്മ പരിഭവപ്പെടുന്നു. സ്മൃതി മണ്ഡപം നിര്‍മ്മിക്കാന്‍ പാര്‍ട്ടിയോടു പറഞ്ഞെങ്കിലും സ്ഥലസൌകര്യമില്ലെന്നാന്നായിരുന്നു പ്രതികരണം. ഇനി മറ്റു രണ്ടു സമരനായകര്ക്കുവേണ്ടി മാറ്റിവെച്ച സ്ഥലമാണ് ബാക്കിയുള്ളതെന്നും പാര്‍ട്ടി വിശദീകരണം നല്കി. മകന് ജയകുമാര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചന്ദ്രസേനണ്റ്റെ മകനാണെന്ന ഒറ്റകാരണത്താലാണ് തണ്റ്റെ കുഞ്ഞിനെ പാര്‍ട്ടി തഴഞ്ഞതെന്നു സരസ്വതിയമ്മ പറഞ്ഞു. ഇന്നേവരെ പാര്‍ട്ടിക്കുവേണ്ടി നല്ലതുമാത്രമേ നമ്മള് ചെയ്തിട്ടുള്ളൂ. ആ ഞങ്ങളെവച്ച് പാര്‍ട്ടി പലപ്പോഴും മുതലെടുത്തു. ഞങ്ങളെ ആരും തിരിഞ്ഞുനോക്കുകയുണ്ടായിട്ടില്ല. ഞങ്ങള്‍ കഞ്ഞികുടിച്ചോ എന്നു ഒരുകുഞ്ഞുപോലും ഇതേവരെ തിരിക്കിയിട്ടില്ലെന്നും ഇവര്‍ സങ്കടപ്പെടുന്നു. തണ്റ്റെ നിസ്സഹായത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നു പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് തിരുവനന്തപുരത്തുനിന്നും വിളിച്ചു താക്കീതു നല്കുകയുണ്ടായി. ഞാന്‍ പറഞ്ഞത് തീര്‍ത്തും ശരിയായതുകൊണ്ടാണു അവര്‍ക്കു പൊള്ളിയത്. പാര്‍ട്ടിയുടെ ചിറ്റമ്മ നയത്തെക്കുറിച്ച് ഇനിയും പറയാനുണ്ടെന്നും വല്ലതും തുറന്നുപറഞ്ഞാല്‍ അവര്‍ എണ്റ്റെ കുടുംബത്തെ തല്ലിയോടിക്കുമെന്നും സരസ്വതിയമ്മ പറഞ്ഞു. വീട്ടുപകരണങ്ങള്‍ മകണ്റ്റെ ഭാര്യയുടെ വീട്ടുമുറ്റത്ത് കുന്നുകൂടിയിരിക്കുകയാണ്. കെ.എസ്.എഫ്.ഇ ലോണ്‍ തരാമെന്നു സമ്മതിച്ചിട്ടുണ്ട്. ജയകുമാറിനു ഇപ്പോള്‍ ഒരുവിധം നടക്കാനാകുമെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മക്കള്‍ക്കു ജോലിയില്ലാത്തതും സരസ്വതിയമ്മയെ കുഴക്കുന്നു. ചന്ദ്രസേനനു കിട്ടിക്കൊണ്ടിരുന്ന സ്വാതന്ത്യ്ര സമര പെന്ഷന് മരണശേഷവും ലഭിക്കുന്നതുകൊണ്ടാണ് കുടുംബം ഒരു വിധം കഴിഞ്ഞുപോകുന്നത്. ബാധ്യതകളൊക്കെ വീട്ടി പ്രിയതമണ്റ്റെ സ്മരണകള്‍ നിറഞ്ഞുനില്ക്കുന്ന സ്വന്തം വീട് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സരസ്വതിയമ്മയും മക്കളും.
Sunday, December 9, 2007
പാര്‍ട്ടി തിരഞ്ഞെടുപ്പ് ചൂടില്‍; വിപ്ളവ നായകണ്റ്റെ കുടുംബം പെരുവഴിയില്‍

Subscribe to:
Post Comments (Atom)
2 comments:
ഭൌതികസിദ്ധാന്ത വാദമാണു കമ്മൂണിസം. ഭൌതികമായി പ്രയോജ്നമുള്ളതിനെ അവര്‍ എങ്ങനെ കണക്കിലെടുക്കും. വിപ്ലവനായകന് ഇല്ലങ്കില്‍ പിന്നെ ആരെ കാണാന്‍ അവര്‍ പോകും? അവരെ കുറ്റം പറയല്ലെ അനിയാ......... കുറ്റം പറയല്ലേ...!രാഷ്ട്രീയമറിയാത്തവരേപ്പോലെ!
oarkkuvin sagaakal nammal vanna viithikal..
aaravide?
Post a Comment