ആലപ്പുഴ: പ്രായം വാര്‍ധക്യം സമ്മാനിച്ചെങ്കിലും കേരളത്തിണ്റ്റെ കുഞ്ഞമ്മ ഇന്നലെ ഏറെ ഉല്‍സാഹത്തിലായിരുന്നു. ഓര്‍മകളുടെ നിറവില്‍ കെ ആര്‍ ഗൌരിയമ്മ തണ്റ്റ 88-ാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ ക്ഷണിക്കാതെ എത്തിയ അതിഥികള്‍ ഒത്തിരി. ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, ബന്ധുക്കള്‍, നാട്ടുകാര്‍, പരിചയക്കാര്‍... അങ്ങനെ നീളുന്നു ആ നിര. മിക്കവരും രാവിലെ തന്നെ ആലപ്പുഴ ചാത്തനാട്ടുള്ള വീട്ടിലെത്തി. എല്ലാവരെയും നിറപുഞ്ചിരിയോടെ കുഞ്ഞമ്മ സ്വീകരിച്ചു. അവരെല്ലാം ജന്‍മദിനാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് എല്ലാവര്‍ക്കും സ്നേഹം വിളമ്പുന്ന തിരക്കിലായിരുന്നു അവര്‍. വീട്ടിനരികിലെ റോട്ടറിക്ളബ് ഹാളിലായിരുന്നു പിറന്നാളാഘോഷവും സദ്യയും ഒരുക്കിയിരുന്നത്. ജനപ്രതിനിധികളില്‍ ആദ്യമെത്തിയത് അരൂറ്‍ മണ്ഡലം പ്രതിനിധി അഡ്വ. എ.എം ആരിഫ് എം.എല്‍.എ. കൈയില്‍ ബൊക്കെയും കൂടെ സമ്മാനപ്പൊതിയുമുണ്ട്. ഗൌരിയമ്മയെ കണ്ടയുടനെ പുഞ്ചിരി സമ്മാനിച്ച് ആരിഫ് ബൊക്കെയും സമ്മാനപൊതിയും കൈമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂറ്‍ മണ്ഡലത്തില്‍ ഗൌരിയമ്മ പരാജയപ്പെട്ടതോടെ ജില്ലയിലെ മറ്റൊരു ജയണ്റ്റ് കില്ലറായാണ് ആരിഫ് അറിയപ്പെടുന്നത്. യുവത്വവും വാര്‍ധക്യവും തമ്മിലുള്ള മല്‍സരത്തിലെ വിജയിയായ ആരിഫ് പ്രത്യയശാസ്ത്രവും കൊടിയുടെനിറവും മറന്ന് കുഞ്ഞമ്മയെ കാണാനെത്തിയത് സന്ദര്‍ശകര്‍ക്കു കൌതുകം പകര്‍ന്നു. പിന്നീട് ശിവഗിരി മഠം ധര്‍മസംഘം പ്രസിഡണ്റ്റ് സ്വാമി പ്രകാശാനന്ദ, പാലക്കാട് മുതലമട സ്നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സുനില്‍ദാസ്, എം.എല്‍.എമാരായ കെ.കെ ഷാജു, കെ.സി വേണുഗോപാല്‍, ആലപ്പുഴ ഡി.സി.സി പ്രസിഡണ്റ്റ് എ.എ ഷുക്കൂറ്‍, കോട്ടയം ഡി.സി.സി പ്രസിഡണ്റ്റ് നന്തിയോട് ബഷീര്‍, മുന്‍ എം.എല്‍.എ ഉമേഷ് ചള്ളിയില്‍, ജെ എസ്.എസ് സംസ്ഥാന പ്രസിഡണ്റ്റ് എ.എന്‍ രാജന്‍ബാബു തുടങ്ങിയവരും എത്തി. ഇവര്‍ ഗൌരിയമ്മയെ ഷാളണിയിച്ച് ആദരിച്ചു. സമയം രാവിലെ 11.30. ഗൌരിയമ്മ നിറഞ്ഞ പുഞ്ചിരിയോടെ കേക്കുമുറിച്ചു. ഓരോരുത്തരുടെയും പേരെടുത്തു വിളിച്ചായിരുന്നു വിതരണം. ജനങ്ങളുടെ സ്നേഹവും അവര്‍ തന്നിലേല്‍പ്പിച്ച വിശ്വാസവുമാണ് തണ്റ്റെ ഉയര്‍ച്ചക്കു പിന്നിലെന്ന് ഗൌരിയമ്മ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ സ്നേഹം തനിക്ക് തുടര്‍ന്നും വേണം. അവര്‍ക്കിടയിലേക്കു ഇനിയും ഇറങ്ങിച്ചെല്ലണം. ക്ഷേത്രങ്ങളില്‍ പോകുന്ന ശീലം തനിക്കില്ല. എന്നാല്‍, താനിതുവരെ ഈശ്വരനിന്ദ നടത്തിയിട്ടില്ലെന്നും ആത്മീയതയെക്കുറിച്ചു കൂടുതലൊന്നും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെജിറ്റേറിയന്‍ സദ്യയായിരുന്നു ഇക്കുറി ഒരുക്കിയിരുന്നത്. അടപ്രഥമനും അമ്പലപ്പുഴ പാല്‍പ്പായസവും സന്ദര്‍ശകരുടെ നാവില്‍ മധുരംപകര്‍ന്നു. ഇക്കുറി പിറന്നാളാഘോഷം വേണ്ടെന്ന നിലപാടായിരുന്നു തണ്റ്റേതെന്നും എന്നാല്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു മുമ്പില്‍ താന്‍ കീഴടങ്ങുകയായിരുന്നെന്നും പറഞ്ഞ് ഗൌരിയമ്മ സന്ദര്‍ശകര്‍ക്കിടയില്‍ ലയിച്ചു. വൈകിട്ടോടെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഗൌരിയമ്മയെ സന്ദര്‍ശിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
Sunday, December 9, 2007
ക്ഷണിക്കാതെ അതിഥികളെത്തി; വാര്‍ധക്യം മറന്ന് ഗൌരിയമ്മ മധുരം വിളമ്പി

Subscribe to:
Post Comments (Atom)
No comments:
Post a Comment